വീഡിയോ എടുത്തില്ലെന്ന് പറഞ്ഞിട്ടും അ ധി ക്ഷേപിച്ചു; പരിശോധിക്കാൻ പോലും കൂട്ടാക്കിയില്ല; വിനായകന്റെ മോശം പെരുമാറ്റത്തിൽ നോട്ടീസയച്ച് ഹൈക്കോടതി

242

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ വിനായകൻ. തുടക്കകാലത്ത് ചെറിയ വേഷങ്ങളും വില്ലൻ വേഷങ്ങളും ആണ് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ മികച്ച ക്യാരക്ടർ വേഷങ്ങൾ ആണ് താരം കൈകാര്യം ചെയ്യുന്നതിൽ ഏറെയും. അഭിനയരംഗത്ത് താരത്തിന്റെ മികവിനെ വെല്ലാൻ കഴിയുന്ന താരങ്ങൾ അധികമില്ല. എന്നാൽ വ്യക്തി ജീവിതത്തിൽ താരത്തിന്റെ പെരുമാറ്റവും അഭിപ്രായ പ്രകടനങ്ങളും വലിയ വിവാദമാകാറുണ്ട്.

ഇത്തരത്തിൽ മീ ടൂ ക്യാംപെയിനിനെ കുറിച്ച് താരം നടത്തിയ പരാമർശവും ഏറെ വിവാദമായിരുന്നു. ഇതിനിടെ താരം വിവാഹമോചിതനുമായിരുന്നു. ഇപ്പോഴിതാ വിനായകന് എതിരെ വിമാനത്തിൽ സഹയാത്രികനായിരുന്നയാൾ നൽകിയ പരാതിയാണ് വചർച്ചയാകുന്നത്.

Advertisements

നടൻ വിമാനത്തിൽ കയറുന്നതിനിടെ മോശമായി പെരുമാറിയെന്ന ആരോപണത്തിൽ ഹൈക്കോടതി നോട്ടീസയച്ചിരിക്കുകയാണ്. വിമാനക്കമ്പനിക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ല എന്നാരോപിച്ചാണ് വൈദികനായ ജിബി ജെയിംസ് കോടതിയെ സമീപിച്ചത്. മേയ് 27ന് ഗോവയിൽ നിന്ന് കൊച്ചിയിലേക്കുളള യാത്രയ്ക്കിടെ നടൻ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദികന്റെ പരാതി.

ALSO READ- അതി ക്ര മിച്ച് കയറിയതല്ല; മകളുടെ ഉപരിപഠനത്തിന്റെ കാര്യങ്ങൾ അന്വേഷിക്കുന്നതിന് വീട്ടിൽ കയറിയതാണ്; മകൾ അർഥനയുടെ ആരോപണങ്ങളോട് നടൻ വിജയകുമാർ

ജിബി ജെയിംസ് വ്യോമയാന മന്ത്രാലയം, ഇൻഡിഗോ എയലൈൻസ് എന്നിവരെ എതിർ കക്ഷികളാക്കി നൽകിയ ഹരജിയിൽ വിനായകനെയും കക്ഷി ചേർക്കാൻ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ നിർദേശിച്ചിരിക്കുകയാണ് ഇപ്പോൾ.

വിനയാകന് എ തി രായ പരാ തിക്ക് ആസ്പദമായ സംഭവം ഗോവയിൽ വെച്ചാണ് നടന്നത്. ചണ്ഡിഗഡിൽ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം. ഇവിടെ വെച്ച് പരാതിക്കാരന് നടനിൽ നിന്ന് മോശം അനുഭവമുണ്ടായെന്നാണ് പ രാതി.

ബോർഡിംഗ് ബ്രിഡ്ജിൽ വച്ച് ഫോണിൽ വീഡിയോ കണ്ടിരിക്കുകയായിരുന്ന പരാതിക്കാരൻ വിനായകന്റെ വീഡിയോ എടുത്തെന്ന് ആ രോ പിച്ച് വിനായകൻ പൊ ട്ടി ത്തെറിക്കുകയായിരുന്നു. വീഡിയോ അല്ല എടുക്കുന്നതെന്നും ഫോൺ പരിശോധിച്ച് കൊള്ളാൻ ആവശ്യപ്പെട്ടെങ്കിലും കേൾക്കാൻ പോലും തയ്യാറാവാതെ വിനായകൻ അ ധി ക്ഷേപിച്ചെന്നാണ് പ രാ തി.

ALSO READ-അന്ന് ലോഹിതാദാസിന് മഞ്ജു വാര്യരിൽ വിശ്വാസ കുറവ് ഉണ്ടായിരുന്നു; സിബി മലയിൽ പറഞ്ഞത്

ജിബി ജെയിംസ് ആദ്യം തന്നെ ഇൻഡിഗോ വിമാനക്കമ്പനിയെ പരാ തി യു മായി സമീപിച്ചെങ്കിലും യാത്രക്കാരൻ വിമാനത്തിന് നിന്ന് പുറത്തിറങ്ങിയതിനാൽ നടപടിയെടുക്കാൻ സാധിക്കില്ലെന്ന് വിമാന കമ്പനി നിലപാടെടുക്കുകയായിരുന്നു.

ഇതോടെയാണ് ജിബി ജെയിംസ് ഹൈക്കോടതിയെ സമീപിച്ചത്. നടനെതിരെ നടപടിയെടുക്കാൻ വിമാനക്കമ്പനിക്ക് നിർദേശം നൽകണമെന്നാണ് ജിബി ജെയിംസിന്റെ ആവശ്യം. ഇതാണ് കോടതി അംഗീകരിച്ചിരിക്കുന്നത്.

Advertisement