സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മാധ്യമസമ്മേളനത്തിനിടെ നടൻ വിനായകൻ നടത്തിയ പരാമർശങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ച് ഡോ. എസ്. ശാരദക്കുട്ടി.
‘ഒരു മികച്ച സിനിമയുടെ, അതും വളരെ മികച്ച ഒരു സ്ത്രീപക്ഷ സിനിമയുടെ പ്രമോഷനിടയിൽ സ്വന്തം വിവരക്കേടും അഹന്തയും അൽപത്തവും ഹുങ്കും എന്നു വേണ്ട, ഉള്ളിലെ സകല വൃത്തികേടുകളും വലിച്ചു പുറത്തെടുത്തു മെഴുകി അതിൽ കിടന്നുരുണ്ട് പിരണ്ട് നാറിക്കുഴഞ്ഞ വിനായകൻ മഹാ അപമാനമാണ്.
ALSO READ
മഹാ പരാജയമാണ്. ചോദ്യം ചോദിച്ച് അയാളെ അവിടെത്തന്നെയിട്ട് കുഴച്ച്പുരട്ടിയെടുത്താഘോഷിച്ച ചോദ്യകർത്താക്കൾ വീട്ടിൽ ചെന്ന് സോപ്പും ഡെറ്റോളും സുഗന്ധദ്രവ്യങ്ങളും ചേർത്ത് ചൂടുവെളളത്തിലൊന്ന് കുളിക്ക്. അന്തരീക്ഷത്തിലാകെ നാറ്റമാണ്.
മഹാ കഷ്ടം. മഹാനാണക്കേട്. കലാകാരനാണത്രേ.’ ശാരദക്കുട്ടി കുറിച്ചു. ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നത് അടക്കം വിനായകൻ നടത്തിയ പരാമർശങ്ങൾ സൈബർ ഇടങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.
ALSO READ
സ്ത്രീസുരക്ഷയ്ക്ക് വേണ്ടി പോരാടുന്ന ഡബ്ല്യുസിസി അടക്കമുള്ള സംഘടനകളിലെ പ്രമുഖർ ഈ വിഷയത്തിൽ പ്രതികരിക്കാതെ മൗനം പാലിക്കുന്നതിനെ നടൻ ഹരീഷ് പേരടി വിമർശനം അറിയിച്ചിരുന്നു.