കുടുംബ പ്രശ്‌നത്തിന് പിന്നാലെ വിനായകന്‍ തന്നെയാണ് പോലീസിനെ വിളിച്ചു വരുത്തിയത്; സ്റ്റേഷനില്‍ എത്തി നടന്‍ ബഹളം വെച്ച കേസ്, വിനായകനെ ജാമ്യത്തില്‍ വിട്ടു

335

എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ബഹളം വച്ചതിന് അറസ്റ്റിലായ നടൻ വിനായകനെ ജാമ്യത്തിൽ വിട്ടു. ഉച്ചയ്ക്ക് സ്റ്റേഷനിൽ വിളിച്ച് കുടുംബ പ്രശ്‌നങ്ങളിൽ പരാതിപ്പെട്ട വിനായകൻ വൈകിട്ട് സ്റ്റേഷനിൽ എത്തി പ്രശ്‌നം ഉണ്ടാക്കുകയായിരുന്നു. നടൻ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Advertisements

കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കുകയാതിനെ തുടർന്നാണ് നടനെ അറസ്റ്റ് ചെയ്തത്.

വീട്ടിൽ ഭാര്യയുമായുള്ള ബഹളത്തിൻറെ പേരിൽ വിനായകൻ തന്നെയാണ് സ്റ്റേഷനിലേക്ക് വിളിച്ച് പരാതി പറഞ്ഞത്. പിന്നാലെ പൊലീസ് വീട്ടിലെത്തി. ഇവിടെ നിന്നും നടൻ പൊലീസുകാരോട് മോശമായി പെരുമാറിയെന്ന് ഇവർ പറഞ്ഞു. തുടർന്ന് പൊലീസ് സംഘം മടങ്ങി. വൈകിട്ട് 6.30 മണിയോടെ വിനായകൻ പൊലീസ് സ്റ്റേഷനിലെത്തി ബഹളം ഉണ്ടാക്കിയെന്ന് പോലീസ് പറഞ്ഞു.

also read
ജീവിതത്തില്‍ കിട്ടിയ വലിയ അടിയില്‍ നിന്നുമാണ് അതൊക്കെ മനസിലായത്, ഇപ്പോള്‍ തീരുമാനം എടുക്കാന്‍ അറിയാം; നടി മേഘ്ന വിന്‍സെന്റ്
ഇതേത്തുടർന്നാണ് സ്റ്റേഷൻ പ്രവർത്തനം തടസപ്പെടുത്തിയതിന് വിനായകനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. തുടർന്ന് ജനറൽ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനക്ക് വിധേയമാക്കി. വൈദ്യപരിശോധനയിൽ വിനായകൻ മദ്യപിച്ചതായി തെളിഞ്ഞുവെന്നും പൊലീസ് പറഞ്ഞു.

പൊതുയിടത്തിൽ മദ്യലഹരിയിൽ ബഹളം ഉണ്ടാക്കിയതിനും സ്റ്റേഷൻറെ പ്രവർത്തനം തടസപ്പെടുത്തിയതിനും ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് വിനായകനെതിരെ കേസെടുത്തിരിക്കുന്നത്. ഇതിനിടെ സ്റ്റേഷന് മുന്നിൽനിന്നും സിഗരറ്റ് വലിച്ചതിന് വിനായകനിൽ നിന്ന് പൊലീസ് പിഴയീടാക്കി.

 

Advertisement