ദളിത് ആക്ടിവിസ്റ്റ് യുവതിയോട് ഫോണിൽ കൂടി അശ്ലീല സംഭാഷണം നടത്തിയെന്ന പരാതിയിൽ നടൻ വിനായകനെ പോലീസ് ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
സംഭവത്തിൽ തന്റെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് വിനായകൻ. കേസുമായി മുന്നോട്ടു പോകുകയാണെങ്കിൽ അതിനെ നിയമപരമായി തന്നെ നേരിടുമെന്ന് വിനായകൻ പറയുന്നു.
അതേസമയം, കേസ് രജിസ്റ്റർ ചെയ്തുവെന്ന അറിയിപ്പൊന്നും ഇതുവരെ പൊലീസിന്റെ ഭാഗത്ത് നിന്നും തനിക്കുണ്ടായിട്ടില്ലെന്നും വിനായകൻ പറയുന്നു.
‘എന്താണ് ഇവർ പറയുന്നത്, പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നോ? ‘പിടിച്ചോട്ടെ,’ ജയിലിൽ കിടക്കണോ? ‘എനിക്കെന്താ,’
എന്നിങ്ങനെ സ്വതസിദ്ധമായ ശൈലിയിലാണ് വിനായകൻ കേസിനെ കുറിച്ച് പറഞ്ഞതെന്ന് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അപമര്യാദയായി ഒരാൾ തന്നോട് സംസാരിച്ചപ്പോൾ മറുപടി പറയുക മാത്രമാണ് ചെയ്തതെന്നും വിനായകൻ കൂട്ടിച്ചേർത്തു.
ദളിത് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൽപ്പറ്റ പൊലീസാണ് കേസെടുത്തത്. ഐപിസി 506, 294 ബി, കെപിഎ 120, 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഏപ്രിൽ 18-നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു ചടങ്ങിനായി വയനാട്ടിലെത്തിയതായിരുന്നു യുവതി.
ചടങ്ങിൽ ക്ഷണിക്കാൻ വയനാട്ടിൽ നിന്ന് ഫോണിൽ വിളിച്ചപ്പോൾ വിനായകൻ അപമര്യാദയായി പെരുമാറിയെന്നതാണ് പരാതി.