രജനിയേക്കാൾ ഒരുപിടി മുന്നിലാണ് ജയിലറിൽ വിനായകൻ; അഭിനയിക്കാൻ അറിയാവുന്നവരെ അമ്മയിൽ അംഗമാക്കാൻ ഇടവേള ബാബുവിന് കഴിയില്ലെന്ന് ട്രോളോട് ട്രോൾ

2859

തമിഴ്‌നാട്ടിൽ തരംഗം തീർക്കുകയാണ് മലയാളി താരങ്ങൾ. സാക്ഷാൽ മമ്മൂട്ടി,മോഹൻലാൽ മുതൽ നയൻതാര വരെ അക്കൂട്ടത്തിൽ പെടും. ഈയടുത്ത് മാമന്നൻ എന്ന സിനിമയിലൂടെ ഫഹദ് ഫാസിൽ തമിഴിൽ തീർത്ത തരംഗം ചെറുതല്ല. പണ്ട് നസ്രിയയുടെ ഭർത്താവായി മാത്രം അറിയപ്പെട്ടിരുന്ന താരം ഇപ്പോൾ തമിഴ്‌നാടിന്റെ ഫഫയാണ്. രാക്ഷസ നടികരെന്നാണ് ആരാധകർ അദ്ദേഹത്തെ വിളിക്കുന്നത് പോലും.

ഇപ്പോഴിതാ ജയിലറിലൂടെ മോഹൻലാലിന് പുറമേ വില്ലൻ വേഷത്തിലൂടെ തരംഗം തീർക്കുകയാണ് വിനായകനും. രജനികാന്തിന്റെ വില്ലനായെത്തിയ വിനായകന് തമിഴിൽ വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ഗ്യാംങ് ലീഡറായ, രജനിയുടെ നായക കഥാപാത്രം മുത്തുവേല് പാണ്ഡ്യനെ എതിര്ത്ത് നില്ക്കുന്ന ക്രൂരനായ വര്മ്മന് എന്ന വേഷത്തിലാണ് വിനായകന്.

Advertisements

Also Read
ബീഫ്, മുസ്ലീം കല്യാണം വിഷയങ്ങളിൽ എനിക്ക് കൃത്യമായ അഭിപ്രായം ഉണ്ട്; അത് മാധ്യമങ്ങൾ ചർച്ച ചെയ്യാനായി ഞാൻ എല്ലായിടത്തും പോയി പറയില്ല:നിഖില വിമൽ

അഭിനയത്തിലും മാനറിസത്തിലും ചിലപ്പോള് രജനികാന്തിനേക്കാള് മുകളില് നില്ക്കുന്ന പ്രകടനമാണ് വിനായകന് കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകര് ഒന്നടങ്കം സാക്ഷ്യപ്പെടുത്തുന്നത്. ഇതിനോടകം തന്നെ മികച്ച നടന് എന്ന പേരെടുത്തിട്ടുള്ള വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായിരിക്കും ഇത് എന്നാണ് പലരുടേയും നിരൂപണം.

അതേസമയം ജയിലറിൽ വിനായകന് കയ്യടി കിട്ടുമ്‌ബോൾ അപ്പുറത്ത് ട്രോളുകൾ കിട്ടുന്ന ഒരാൾ മലയാള സിനിമ വ്യവസായത്തിൽ ഉണ്ട്. അമ്മയുടെ ജനറൽ സെക്രട്ടറിയായ ഇടവേള ബാബുവാണ് താരം. ഇടവേള ബാബു, വിനായകനെ കുറിച്ച് പറഞ്ഞതായുള്ള ഒരു വാട്‌സാപ്പ് മെസേജിന്റെ സ്‌ക്രീന്‌ഷോട്ട് ഈയടുത്ത് പ്രചരിച്ചിരുന്നു. ‘വിനായകൻ അമ്മയിൽ അംഗമല്ല. ഞാന് ഉള്ളയിടത്തോളം കാലം ഇവിടേക്ക് അയാളെ കയറ്റില്ല എന്നു പറഞ്ഞുക്കൊണ്ടാണ് അദ്ദേഹം സന്ദേശം അയച്ചിരുന്നത്.

Also Read
‘മാത്യു’ തരംഗമാകുമ്പോൾ കൈയ്യടികൾ ജിഷാദ് ഷംസുദ്ധീന്! മോഹൻലാലിന്റെ തകർപ്പൻ ജയിലർ ലുക്കിന് പിന്നിൽ ഈ ഡിസൈനർ

അവനുമായി സഹകരിക്കാറില്ല ഇനിയൊട്ടും അടുപ്പിക്കുകയും ഇല്ല’ എന്നായിരുന്നു ഇടവേള ബാബുവിന്റേതായി പ്രചരിച്ച വാട്‌സാപ്പ് മെസേജിന്റെ സ്‌ക്രീന്‌ഷോട്ട്. ഒരുപാട് സിനിമകൾ ഉള്ളത് കാരണം ഇടവേള ബാബുവിന് ജയിലറിലെ വിനായകന്റെ പ്രകടനത്തെ കുറിച്ച് അഭിപ്രായം പറയാൻ സമയം കിട്ടിയില്ല എന്നാണ് ഒരു ട്രോളന്റെ കമന്റ്. നായകന് അരങ്ങ് വാഴാന് മലയാള സിനിമ തന്നെ വേണമെന്നില്ല എന്നാണ് ജയിലറിന്റെ പ്രകടനം ചൂണ്ടിക്കാട്ടി കൊണ്ട് സോഷ്യല് മീഡിയ പറയുന്നു.

Advertisement