ഞങ്ങളോട് ക്ഷമിക്കണം, ഞാന്‍ ഇതിലൊന്നും താത്പര്യമുള്ള ആളല്ല; വിനായക് ശശികുമാര്‍

36

പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ് ചിത്രം ആവേശം . ചിത്രത്തിലെ പാട്ടും
ഏറെ ശ്രദ്ധനേടി. ഇല്ലുമിനാറ്റി, ഗലാട്ട, ജാഡ തുടങ്ങിയ പാട്ടുകള്‍ എ്‌ലാം പലരുടെയും ഹിറ്റ് ലിസ്റ്റുകളില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഈ സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. ഇപ്പോള്‍ വിനായക് ആവേശത്തിലെ ഇല്ലുമിനാറ്റി എന്ന പാട്ടിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധനേടുകയാണ്.

Advertisements

‘ഒരു ഭീകര കമന്റ് കണ്ടിരുന്നു. ഇല്ലുമിനാറ്റിയെപറ്റിയാണ് എഴുതിയിരിക്കുന്നത്. സൂക്ഷിക്കണം. എനിക്കും മ്യൂസിക് ഡയറക്ടര്‍ക്കും നോക്കിക്കോ. ഒരിക്കലും കടക്കാന്‍ പാടില്ലാത്ത ഒരു സ്ഥലത്തേക്ക് ആണ് നിങ്ങള്‍ കടന്നിരിക്കുന്നത്. എന്നൊക്കെ പറഞ്ഞ് ഒരു കമന്റ്. അത് കണ്ടപ്പോള്‍ കുറച്ച് ഡാര്‍ക്ക് ആയി.

കാരണം ബാക്കി എന്തിനെയും പേടിക്കാതിരിക്കാം. പക്ഷെ മനുഷ്യന്മാരെ പേടിക്കണം. ദൈവത്തിനെയും പ്രേതത്തിനെയും പേടിക്കേണ്ട ആവശ്യമില്ല. പക്ഷെ മനുഷ്യന്മാരെ പേടിക്കണമല്ലോ’, എന്നാണ് വിനായക് ശശികുമാര്‍ പറഞ്ഞത്.

കമന്റിട്ടത് ചിലപ്പോള്‍ ഇല്ലുമിനാറ്റി ഫാന്‍ ബോയിയോ മറ്റോ ആകാം. ഇനി ഒറിജിനല്‍ ഇല്ലുമിനാറ്റിക്കാര്‍ ആണെങ്കിലും ഇത് കേള്‍ക്കുക, ഞങ്ങളോട് ക്ഷമിക്കണം. ഞാന്‍ ഇതിലൊന്നും താത്പര്യമുള്ള ആളല്ല. വാക്ക് ഉപയോഗിച്ചു എന്നേ ഉള്ളൂ എന്നും വിനായക് പറയുന്നുണ്ട്.

 

Advertisement