ഹിതാര് ചാർളി ചാപ്ലിനോ? പുത്തൻരൂപത്തിൽ നിവിൻ പോളിക്ക് ഒപ്പം എത്തി വിനയ് ഫോർട്ട്; ചിരി നിർത്താനാകാതെ ആരാധകർ

73

മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകരിൽ ഒരാളായ ശ്യാമപ്രസാദ് പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്ത് 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് വിനയ് ഫോർട്ട്. തുടർന്ന് വില്ലനായും സഹനടനായും നായകനായും എല്ലാം വിനയ് തിളങ്ങി.
ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു മേയ്‌ക്കോവറാണ് ചർച്ചയാകുന്നത്.

ചുവന്ന ടീഷർട്ടും ജീൻസും അണിഞ്ഞ് ചുരുളൻ മുടിയും ചാർളി ചാപ്ലിനെ അനുസ്മരിപ്പിക്കുന്ന കട്ടി മീശയുമൊക്കെ ആയിട്ടാണ് വിനയ് ഫോർട്ടിന്റെ പുതിയ ലുക്ക്. പൊതുവേദിയിൽ ഈ വേഷവിധാനത്തിൽ എത്തിയ വിനയ് ഫോർട്ടിനെ കണ്ട് പൊട്ടിച്ചിരിക്കുകയാണ് സോഷ്യൽമീഡിയ.

Advertisements

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന നിവിൻ പോളി നായകനായ ചിത്രം ‘രാമചന്ദ്ര ബോസ് ആൻഡ് കോ’യുടെ പ്രചരണത്തിന് വേണ്ടി മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയപ്പോഴായിരുന്നു വിനയിന്റെ പുതിയ രൂപമാറ്റം ശ്രദ്ധിക്കപ്പെട്ടത്. അതേസമയം, ഇത് തന്റെ പുതിയ ചിത്രത്തിലെ കഥാപാത്ര രൂപമാണിതെന്ന് വിനയ് ഫോർട്ട് വ്യക്തമാക്കി.

ALSO READ- പഴയ ചിത്രത്തിൽ എന്തു മോശമാണ്, എത്ര മെലിഞ്ഞിട്ടാണ്;അന്നത് ആരു പറഞ്ഞാലും വിശ്വസിക്കില്ലായിരുന്നു; കുറിപ്പുമായി രഞ്ജിനി ഹരിദാസ്

‘അപ്പൻ’ എന്ന ചലച്ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലെ വിനയ് ഫോർട്ടിന്റെ ലുക്ക് ആണിതെന്നാണ് വിവരം. താൻ സംവിധായകനോട് ക്ലീൻ ഷേവ് ചെയ്ത്, ഒരു വയ്പ്പ് മീശ വയ്ക്കാം എന്ന് ആവശ്യപ്പെട്ടെങ്കിലും സംവിധായകന്റെ നിർബന്ധ പ്രകാരമാണ് ഈയൊരു രൂപത്തിലേക്ക് മാറിതെന്ന് വിനയ് ഫോർട്ട് വ്യക്തമാക്കി.

വരാനിരിക്കുന്നത് വളരെ ഇൻട്രസ്റ്റിങ് ആയ ഒരു കഥാപാത്രവും വളരെ മികച്ച ഒരു സിനിമയും ആയിരിക്കുമെന്നും വിനയ് ഫോർട്ട് അഭിപ്രായപ്പെട്ടു. അതേസമയം മജു സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ മറ്റ് വിശദാംശങ്ങൾ ഒന്നും തന്നെ അദ്ദേഹം പങ്കുവച്ചിട്ടില്ല.

ALSO READ- എല്ലാം കുറേ കാലമായി സഹിക്കുകയാണ്; നിശബ്ദത ഞാൻ അവസാനിപ്പിക്കുകയാണ്; വ്യക്തിഹ ത്യ ചെയ്ത ദയ അശ്വതിക്ക് എതിരെ പരാതിയുമായി അമൃത സുരേഷ്

അജു വർഗീസ് ഉൾപ്പടെ പല താരങ്ങളും വിനയ് ഫോർട്ടിന്റെ പുതിയ രൂപത്തെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ്. ‘ഇഷ്ടമായി’ എന്നാണ് വിനയ്യുടെ ഫോട്ടോ പങ്കുവച്ചുകൊണ്ട് അജു ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ‘ഉമ്മൻ കോശി’ എന്നും പുതിയ ലുക്കിലുള്ള വിനയ് ഫോർട്ടിനെ താരം വിളിക്കുകയാണ്.

സർജു രമാകാന്ത് സംവിധാനം ചെയ്ത വാതിൽ ആണ് വിനയ് ഫോർട്ടിന്റെ ഓണം റിലീസായി എത്തുന്ന ചിത്രം. അനു സിത്താര, കൃഷ്ണ ശങ്കർ, മെറിൻ ഫിലിപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഓഗസ്റ്റ് 31ന് തിയേറ്ററുകളിൽ എത്തും.

Advertisement