മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് സാധിക വേണുഗോപാൽ. നടിയായും അവതാരകയായും മോഡൽ ആയും ഒക്കെ തിളങ്ങി നിൽക്കുകയാണ് താരം.
സോഷ്യൽ മീഡിയയിൽ നേരിടുന്ന വിമർശനങ്ങൾക്ക്് അപ്പോ തന്നെ തന്നെ മറുപടി കൊടുക്കാറുണ്ട്. മോശം കമന്റുകൾക്കും സൈബറാക്രമണങ്ങൾക്കും എതിരെ നടി പ്രതികരിച്ച രീതി വളരെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രത്തിന് താഴെ വന്ന വിമർശനക്കമന്റും അതിനു നടി നൽകിയ മറുപടികളുമൊക്കെയാണ് ശ്രദ്ധ നേടുന്നത്. വലിയ സ്വർണ്ണാഭരണം അണിഞ്ഞുകൊണ്ട് നടി പങ്കുവെച്ച ഒരു ചിത്രമാണ് ഇത്തരത്തിൽ ശ്രദ്ധിക്കപ്പെട്ടത്.
ALSO READ
ഇത് സമകാലിക വിഷയങ്ഹളായ സ്ത്രീധന പ്രശ്‌നങ്ങളോട് ചേർത്തുവെച്ചാണ് ചിലർ വിമർശിക്കുന്നത്. ചില വിമർശകർക്ക് സ്ത്രീധനത്തിന്റെ പേരിൽ പെൺകുട്ടികൾ പിച്ചി ചീന്തപെടുമ്പോൾ നിങ്ങളെ പോലുള്ളവർ ഇത്തരം പരസ്യങ്ങളുമായി വരുന്നത് പ്രതിക്ഷേധാർകമാണ് എന്ന ഒരാളുടെ കമന്റിന് മറുപടി കൊടുത്തുകൊണ്ടാണ് സാധിക സംസാരിച്ച് തുടങ്ങിയത്. സാധികയുടെ മറുപടി ഇങ്ങനെ.
‘ഞാൻ അധ്വാനിച്ചു എനിക്കിഷ്ടപെട്ട സ്വർണ്ണം കാശു കൊടുത്തു വാങ്ങാറുണ്ട് അത് ഞാൻ ഇട്ടാൽ അതെന്റെ അധ്വാനത്തിന്റെ അഭിമാനം ആണ് അല്ലാതെ സ്ത്രീധനം അല്ല. പിന്നെ ഈ സ്വർണ്ണം അല്ലാതെ കാർ കാശ് വീട് ഒക്കെ കൊടുക്കാറുണ്ടല്ലോ അപ്പൊ നാളെ തൊട്ടു സാമൂഹിക പ്രതിബദ്ധതക്കായി കാറിന്റെ പരസ്യം ബാങ്ക് ഹൌസിങ് ലോൺ ഒക്കെ നിർത്തേണ്ടി വരുമോ’
‘ഞാൻ ചെയ്യുന്നത് എന്റെ ജോലി ആണ് സ്ത്രീധനം കൊടുക്കാനോ വാങ്ങാനോ ഞാൻ പറഞ്ഞോ? ഇല്ലല്ലോ അതൊക്കെ ഓരോരുത്തരുടെ ഇഷ്ടം പിന്നെ ഒരാളോട് സ്വർണ്ണം ഇടാൻ പാടില്ല എന്ന് പറയാനുള്ള അവകാശം ആർക്കും ഇല്ല്യ, കാരണം അങ്ങനെ ഒരു നിയമം തല്കാലത്തേക്ക് ഇന്ത്യൻ ഭരണഘടനയിൽ രേഖപ്പെടുത്തിയിട്ടില്ല അങ്ങനെ ഒരു നിയമം വരുമ്പോൾ ചിന്തിക്കാം അതിനെപറ്റി.’
‘ഞാൻ എന്റെ ദേഹത്തു സ്വർണം അണിഞ്ഞ ഒരു ചിത്രം ഇട്ടതുകൊണ്ടു അത് ഒരിക്കലും സ്ത്രീധനത്തെ പ്രോത്സാഹിപ്പിക്കൽ ആകില്ല. പിന്നെ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ആണ് തെറ്റ് അല്ലാതെ സ്വർണം വാങ്ങുന്നതും വിൽക്കുന്നതും അല്ല. ഈ സ്ത്രീധനം എന്ന് പറയുന്നത് സ്വർണ്ണം മാത്രം അല്ല, അത് പണമായും വസ്തുവായും ഒക്കെ കൊടുക്കാം അതൊരു കച്ചവട കരാർ ആണ്.’
‘അതിനെതിരെ സംസാരിക്കുമ്പോൾ അത് മനസിലാക്കി സംസാരിക്കണം അല്ലാതെ ആളാകാൻ വേണ്ടി ആകരുത്.. സ്വർണക്കടകൾ മൊത്തം അടച്ചു പൂട്ടിയാൽ ഈ സ്ത്രീധന സംപ്രദായം നിൽക്കുമോ ഇല്ല്യ. അതിനു ആദ്യം വേണ്ടത് ഉറച്ച തീരുമാനം ആണ്. ഞാൻ സ്ത്രീധനം വാങ്ങില്ല കൊടുക്കില്ല എന്ന ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും തീരുമാനം.’
ALSO READ
രണ്ടാം വിവാഹത്തിന്റെ വാർത്തയ്ക്ക് പിന്നാലെ , ബാലയ്ക്ക് ഷൂട്ടിനിടെ അപകടം പറ്റിയതായി റിപ്പോർട്ട്
സാധികയെ സപ്പോർട്ട് ചെയ്തും നിരവധി പേരാണ് എത്തുന്നത്. ‘പ്രതിഷേധം തോന്നുന്നവരോട്.. ഇത് വധുവാണെന്നു പറഞ്ഞിട്ടില്ല.. ഒരു സ്ത്രീ സ്വന്തം അധ്വാനം കൊണ്ടു സ്വർണം വാങ്ങുന്നു.. ധരിക്കുന്നു.. അങ്ങനെ കണ്ടാൽ മതി.. അപ്പോൾ ഇൻസ്പിരേഷൻ ആയില്ലേ.. അല്ലെങ്കിലും പരസ്യം കണ്ടിട്ടാണോ ഇവിടെ സ്വർണത്തിനോട് ആർത്തി കൂടിയത്? മദ്യത്തിന് പരസ്യമേ പാടില്ല.. എന്നിട്ട് ആർക്കും ആർത്തിയില്ലേ’ എന്നും ചിലർ അഭിപ്രായം പറയുന്നുണ്ട്.
സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനങ്ങളും മറ്റും കൂടുതലാണ് നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ അതിന് ശേഷം സെലിബ്രിറ്റികൾ എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ അവരുടെ കല്ല്യാണ ഫോട്ടോ തപ്പിയെടുക്കലും കളിയാക്കുന്നതും ഒക്കെ ഇപ്പോൾ ചില വിരുതൻ മാരുടെ സ്ഥിരം ഏർപ്പാടാണ്. പല താരങ്ങൾ അപ്പോൾ തന്നെ പ്രതികരിയ്ക്കാറുമുണ്ട്.