അവൾ എന്റെയാണ്, ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു, അതു ഷെയർ ചെയ്തു സമയം കളയാതെ… വിമർശനങ്ങൾക്ക് മറുപടിയുമായി നടി മുക്ത

107

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് മുക്ത. പ്രശസ്ത ഗായിക റിമി ടോമിയുടെ സഹോദര ഭാര്യ കൂടിയാണ് മുക്ത. തനിയ്‌ക്കെതിരെ ചിലർ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി എത്തിയിരിയ്ക്കുകയാണ് നടി. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് പരിപാടിക്കിടയിൽ മകളെക്കുറിച്ച് മുക്ത നടത്തിയ പരാമർശമാണ് വിവാദത്തിന് ഇടയാക്കിയത്.

മുക്തയുടെ നിലപാടിനെ വിമർശിച്ച് ഒട്ടേറെപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയത്. താരത്തിന്റെ ഔദ്യോഗിക പേജിലും കമന്റുകൾ വ്യാപകമായതോടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുക്ത.

Advertisements

ALSO READ

വീഡിയോയിൽ കണ്ടത് മാത്രമല്ല സത്യം, പലതും പോലീസിനോട് പറഞ്ഞില്ല! ഭയാനകമായ സംഭവങ്ങളാണ് അവിടെ നടന്നത് തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

‘അവൾ എന്റെയാണ്. ലോകം എന്തും പറയട്ടെ… ഞാൻ പറഞ്ഞ ഒരു വാക്കിൽ കേറി പിടിച്ചു, അതു ഷെയർ ചെയ്തു സമയം കളയാതെ… ഒരുപാടു പേർ നമ്മളെ വിട്ടു പോയി… പിഞ്ചു കുഞ്ഞുങ്ങൾ അടക്കം…. അവർക്കും ആ കുടുംബങ്ങൾക്കും വേണ്ടി പ്രാർഥിക്കൂ,’ എന്നാണ് മുക്ത സമൂഹമാധ്യമത്തിൽ കുറിച്ചത്.

വീട്ടുവിശേഷവും കുടുംബവിശേഷവുമെല്ലാം സംസാരിക്കവെ മുക്ത പറഞ്ഞ ചില കാര്യങ്ങളാണ് വിവാദത്തിന് ഇടയാക്കിയത്. മകളേയും ചെറിയ വീട്ടുജോലികൾ പഠിപ്പിക്കാറുണ്ടെന്നും അവളും മറ്റൊരു വീട്ടിലേക്ക് ചെന്ന് കേറേണ്ടതല്ലേയെന്നുമായിരുന്നു പരിപാടിക്കിടെ മുക്ത ചോദിച്ചത്.

പാരന്റിംഗിനെ കുറിച്ച് സംസാരിക്കവേയായിരുന്നു മുക്തയുടെ വിവാദ പരാമർശം. മകളെ അത്യാവശ്യം ക്‌ളീനിംഗും കുക്കിങ്ങും ഒക്കെയും പഠിപ്പിച്ചിട്ടുണ്ട് എന്നായിരുന്നു താരം പറഞ്ഞത്. അപ്പോൾ ബാല വേല ആണല്ലേയെന്ന് ഷോയിലെ മറ്റൊരു താരം ചോദിച്ചപ്പോൾ പെൺകുട്ടികൾ എല്ലാം ചെയ്തു പഠിക്കണം എന്നും മുക്ത പറയുന്നുണ്ട്.

കല്യാണം കഴിക്കുന്നത് വരെയെ ആർട്ടിസ്റ്റ് ഒക്കെ ഉള്ളു അത് കഴിഞ്ഞാൽ നമ്മൾ വീട്ടമ്മയായി. അപ്പോൾ നമ്മൾ ജോലി ചെയ്തു തന്നെ പഠിക്കണം. ഇവളും വേറെ വീട്ടിൽ ചെന്ന് കയറാൻ ഉള്ളതല്ലേ, എന്നും മുക്ത പറഞ്ഞിരുന്നു.

ALSO READ

ലോകം മുഴുവനമുള്ള നിസ്സഹായരായ കുഞ്ഞുമക്കളെ ഓർത്തുകൊണ്ട് ആഘോഷമില്ലാതെ എന്റെ കുഞ്ഞിന്റെ ജന്മദിനവും കടന്നുപോയി, കുറിപ്പുമായി പ്രേം കുമാർ

പരിപാടി സ്ത്രീ വിരുദ്ധവും ഗുരുതരമായ ബാലവകാശ നിഷേധവും ആണെന്ന് ചൂണ്ടിക്കാട്ടി അഡ്വ. ഷഹീന്റെ നേതൃത്വത്തിൽ എഴുത്തുകാരിയായ തനൂജ ഭട്ടതിരി, അഡ്വക്കേറ്റ് കുക്കു ദേവകി, സുജാത വർമ്മ തുടങ്ങിയവർ ബാലാവകാശ കമ്മീഷനും വനിതാ കമ്മീഷനും തുറന്ന കത്തയച്ചിരുന്നു. പിന്നീട് സോഷ്യൽമീഡിയയിലും മുക്തയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ എത്തിയിരുന്നു.

 

Advertisement