വില്ലൻ വേഷങ്ങൾ വേറെ മാതിരി; തുടർച്ചയായി വില്ലൻ വേഷങ്ങൾ ചെയ്യുന്നതിനുള്ള കാരണം തുറന്ന് പറഞ്ഞ് മക്കൾ സെൽവൻ

82

തമിഴ് സിനിമയിലെ മുത്താണ് മക്കൾ സെൽവനെന്ന് അറിയപ്പെടുന്ന വിജയ് സേതുപതി. ആദ്യം ചെറിയ സപ്പോർട്ടിങ്ങ് റോളുകളിലാണ് സേതുപതി സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. അഞ്ച് വർഷത്തോളം ചെറിയ വേഷങ്ങളിൽ ഒതുങ്ങി നിന്ന താരം 2010 ൽ പുറത്തിറങ്ങിയ തെന്മേർക്ക് പരുവകട്രിന എന്ന സിനിമയിലൂടെയാണ് ആദ്യം നായകനായെത്തുന്നത്.

വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ച താരം മുൻ നിര നായകന്മാരുടെ വില്ലനായും അഭിനയിച്ചിട്ടുണ്ട്. ആ വേഷങ്ങൾ എല്ലാം തന്നെ താരത്തിന് നേടി കൊടുത്തത് പ്രശംസകളാണ്. ഇപ്പോഴിതാ താരം ഇൻഡ്യാഗ്ലിറ്റ്‌സിന് നല്കിയ അഭിമുഖമാണ് വൈറലാകുന്നത്.

Advertisements

Also Read
ഡിവോഴ്‌സിനായി അയാളെന്നെ നടത്തിച്ചത് 12 വർഷമാണ്, അന്നെനിക്ക് താങ്ങായി നിന്നത് തെരുവിലെ മക്കൾ ; അന്തരിച്ച നടി ശ്രീവിദ്യയുടെ വാക്കുകൾ വീണ്ടും വാറലാകുമ്പോൾ.

നായകനായി അഭിനയിക്കുമ്പോൾ എന്തിനാണ് വില്ലൻ വേഷങ്ങൾ ചെയ്യുന്നത് എന്നുള്ള ചോദ്യത്തിന് വിജയ് സേതുപതി നല്കിയ മറുപടി ഇങ്ങനെ; ‘ വിജയ് സാറിന്റെയും, രജനി സാറിന്റെയും കമൽ സാറിന്റെയുമെല്ലാം ഫാൻസ് വളരെ അധികമുണ്ട്. ഇപ്പോൾ ഞാൻ ഷാരൂഖ് ഖാനൊപ്പെവും അഭിനയിച്ചു. വില്ലൻ എന്ന് പറയുന്നത് ഒരു പവറാണ്. യഥാർത്ഥ ജീവിതത്തിൽ അതിന് കഴിയില്ല.’

മോശമായി പെരുമാറാനുള്ള ലൈസൻസാണ് സ്‌ക്രീനിൽ വില്ലൻ വേഷം. എല്ലാവരിലും ഒരു വില്ലൻ ഉണ്ട്. വില്ലൻ വേഷങ്ങൾ ചെയ്യുമ്പോൾ ഒരുപാട് സ്വാതന്ത്യമുണ്ട്. നീ എന്ത് വിചാരിച്ചാലും എനിക്ക് എന്താണ്, ഞാൻ ആരാണെന്ന് അറിയാമോ എന്നൊക്കെ വില്ലന് മാത്രമേ പറയാൻ കഴിയു. റിയൽ ലൈഫിൽ ഒരു വില്ലനാകാൻ നമുക്ക് കഴിയില്ല.

Also Read
‘സ്ത്രീകൾ ലൈം ഗി ക ബ ന്ധം ആസ്വാദിക്കുന്നത് നാൽപ്പതിന് ശേഷമാണ്’, വൈറലായി വിദ്യാബാലന്റെ വാക്കുകൾ; താനിപ്പോൾ ജീവിതത്തെ പ്രണയിക്കുകയാണെന്നും താരം.

നിലവിൽ ഡിഎസ്പി എന്ന ചിത്രമാണ് താരത്തിന്റേതായി തിയ്യറ്ററിൽ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. സീമരാജ എന്ന ചിത്രത്തിന് ശേഷം പൊൻറാം സംവിധാനം ചെയ്ത ചിത്രമാണ് ഡിഎസ്പി

Advertisement