അന്ന് ഒന്നുമല്ലാതിരുന്നിട്ടും വിശ്വസിച്ച ആ മലയാളി പെണ്‍കുട്ടിക്ക് നല്‍കിയ വാക്ക് പാലിച്ചു; ഇന്ന് അച്ഛന് സാധിക്കാത്തത് മകനിലൂടെ സാധിച്ച് വിക്രം; സിനിമാക്കഥയെ വെല്ലുന്ന ജീവിതം

10307

തമിഴകത്തിന്റെ സ്വന്തം സൂപ്പര്‍ താരമാണ് ചിയാന്‍ വിക്രം. പലഭാഷകളില്‍ അവസരങ്ങള്‍ ഉണ്ടായിട്ടും അവിടെയൊന്നും കാര്യമായി ശോഭിക്കാനാകാത്ത കാലം താരത്തിനുണ്ടായിരുന്നു. പിന്നീടാണ് വിക്രം തന്റെ ലോകമായ തമിഴ് സിനിമാ ലോകത്ത് തന്നെ വിജയിയാി തീര്‍ന്നത്.

സിനിമ പാരമ്പര്യം ഉണ്ടായിരുന്നിട്ടും വിക്രം ഏറെ കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയിലെത്തിയത്. അദ്ദേഹത്തിന്റെ അച്ഛന്‍ വിനോദ് രാജ് മുന്‍കാല നടനായിരുന്നു. ഒരുപിടി ചിത്രങ്ങളില്‍ മികച്ച വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിന് അറിയപ്പെടുന്ന ഒരു നായക നടനായി തീരാനായില്ല.

Advertisements

കുറച്ച് കന്നഡ സിനിമകളിലും ഗില്ലി, തിരുപ്പാച്ചി തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹം തനിക്ക് സാധിക്കാതെ പോയത് മകനിലൂടെ നിറവേറ്റണം എന്നായിരുന്നു.

ALSO READ- ഒന്നും കുറിക്കാതിരുന്നത് എന്താണ്? അല്‍പം കൂടി റൊമാന്റിക് ആകണം കേട്ടോ! റിമിയുടെ മുന്‍ ഭര്‍ത്താവ് റോയിസിനെ ഉപദേശിച്ച് ആരാധകര്‍

വിക്രത്തിന്റെ അമ്മയുടെ സ്വന്തം സഹോദരനായ നടന്‍ ത്യാഗരാജന്‍ സിനിമാ ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ വിക്രത്തിന്റെ കുടുംബവുമായി ഇവര്‍ക്ക് പരമ്പരാഗതമായി തന്നെ വൈ ര മുണ്ടായിരുന്നു.

ഇക്കാരണത്താല്‍ തന്നെ വിക്രത്തിന്റെ ഒരു വാ ശി കൂടി ആയിരുന്നു മകനെ സ്റ്റാര്‍ ആകുക എന്നത്. വിക്രം ലൊയോള കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടിയിട്ടുണ്ട്. പഠന കാലത്താണ് അദ്ദേഹം തന്റെ പ്രണയിനിയും പിന്നീട് ഭാര്യയുമായ ഷൈലജയെ കണ്ടുമുട്ടിയത്.

ALSO READ- പേരിനൊപ്പം ജാതിപ്പേരും ചേര്‍ക്കുന്നത് തനിയ്ക്ക് ഇഷ്ടമല്ലെന്ന് നടി സംയുക്ത; സിനിമയില്‍ വരുമ്പോള്‍ ‘മേനോന്‍’ വാലായി വെച്ചത് പിന്നെ എന്തിനെന്ന് സോഷ്യല്‍മീഡിയ

ഡിഗ്രി കഴിഞ്ഞ് എംബിഎ ചെയ്യുന്ന സമയത്താണ് വലിയ ഒരു റോഡ് ആക്‌സിഡന്റ് നടന് ഉണ്ടാകുന്നത്. മൂന്നുവര്‍ഷക്കാലം അദ്ദേഹം കിടന്നുപോയി. ആ സമയത്താണ് ശൈലജയെ വിക്രം കണ്ടുമുട്ടുന്നതും പ്രണയത്തില്‍ ആയതും. ഷൈലജ ഒരു മലയാളി കൂടിയാണ്.

താന്‍ ഒന്നുമല്ലാതിരുന്ന സമയത്താണ് ഷൈലജയെ കണ്ടുമുട്ടിയതെന്ന് വിക്രം തന്നെ പറയുന്നു. നടന്‍ ആകാന്‍ ആഗ്രഹിച്ച ഒരാള്‍ മാത്രമായിരുന്ന വിക്രത്തിനെ വിശ്വസിച്ചിരുന്നു ഷൈലജ.

ഒരിക്കല്‍ താന്‍ എല്ലാവരും അറിയപ്പെടുന്ന ഒരു നടന്‍ ആകുമെന്നും അന്ന് നിന്നെ ഈ ലോകം മുഴുവന്‍ കൊണ്ടുപോയി കാണിക്കുമെന്നും വിക്രം ഷൈലജയ്ക്ക് അന്ന് വിക്രം വാക്ക് നല്‍കിയിരുന്നു. പിന്നീടത് താന്‍ അത്പാലിച്ചു എന്നും അദ്ദേഹം തുറന്ന് പറയുന്നു.

ഇപ്പോഴിതാ വിക്ത്രിന്റെ മകന്‍ ധ്രുവ് വിക്രവും സിനിമയില്‍ ശ്രദ്ധേയനായി കഴിഞ്ഞു. മകളാകട്ടെ വിവാഹിതയായി കുഞ്ഞുമായി സുഖമായി ജീവിക്കുന്നു. വിക്രത്തിന്റെ ജീവിതം തന്നെ ഒരു സിനിമാകഥയെ വെല്ലുന്നതാണ്.

ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച 1998ലെ സേതു എന്ന ചിത്രമാണ് വിക്രത്തിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചത്. താരത്തിന്റെ മേയ്‌ക്കോവറുകളാണ് എപ്പോഴും ഞെട്ടിക്കാറുള്ളത്. സേതു സിനിമ മുതല്‍ ഇതു കാണാനാവു്‌നതാണ്.

Advertisement