തമിഴകത്തിന്റെ ചിയ്യാന്‍ വിക്രം നായകനായെത്തുന്ന ആര്‍ എസ് വിമല്‍ ചിത്രം മഹാവീര്‍ കര്‍ണ്ണയില്‍ ഭീമനായെത്തുന്നത് മോഹന്‍ലാലായിരിക്കുമെന്ന് റിപ്പോര്‍ട്ട്.
വിക്രമിനെ നായകനാക്കി ആര്‍.എസ് വിമല്‍ അണിയിച്ചൊരുക്കുന്ന മഹാവീര്‍ കര്‍ണ്ണ ജനുവരിയില്‍ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്നതിനിടയിലാണ് ഇത്തരമൊരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.
300 കോടിയിലധികം ബജറ്റില്‍ ഒരുങ്ങുന്ന സിനിമക്കായുള്ള ഭീമന്‍ സെറ്റ് വര്‍ക്കുകള്‍ ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്.
മോഹന്‍ലാലുമായുള്ള ചര്‍ച്ചകള്‍ക്കായാണ് ആര്‍.എസ് വിമല്‍ തിരുവനന്തപുരത്ത് എത്തിയതെന്നും പറയപ്പെടുന്നു. ഭീമനായി അഭിനയിക്കാന്‍ മോഹന്‍ലാല്‍ സമ്മതമറിയിച്ചോ എന്നുള്ള കാര്യം വ്യക്തമല്ല. രണ്ടാമൂഴം നടക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഇങ്ങിനെ ഒരു വേഷം അഭിനയിക്കാന്‍ മോഹന്‍ലാല്‍ തയ്യാറാവുമോ എന്നും കാത്തിരുന്ന് കാണണം.
അതേസമയം വിക്രമിനെ കൂടാതെ ഇന്ത്യന്‍ സിനിമയിലെ മുന്‍നിരതാരങ്ങളും സിനിമയില്‍ അണിനിരക്കുന്നതായി വാര്‍ത്തയുണ്ട്. എന്നാല്‍ ഇതാരൊക്കെയാണെന്നതിനെ പറ്റി സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
അതേസമയം ഹോളിവുഡിലെ ഒരു സൂപ്പര്‍താരം ഭീമനായി അഭിനയിക്കും എന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. 300 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്, ലോകസിനിമയിലെ ഏറ്റവും മുന്തിയ വിഷ്വല്‍ എഫക്ട് വിദഗ്ധരെ തന്നെ സിനിമയ്ക്കായി സമീപിക്കും. ഹൈദരാബാദ്, ജയ്പൂര്‍, കാനഡയിലെ നയാഗ്ര വെള്ളച്ചാട്ടം ഇവയൊക്കെയാണ് മഹാവീര്‍ കര്‍ണ്ണന്റെ പ്രധാന ലൊക്കേഷനുകള്‍.