തമിഴ് സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നടനാണ് ചായാന്‍ വിക്രം. നിരവധി ആരാധകരാണ് അദ്ദേഹത്തിന് തെന്നിന്ത്യയില്‍ മുഴവന്‍ ഉള്ളത്. ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വനാണ് അദ്ദേഹത്തിന്റെ പുറത്തിറങ്ങാനിക്കുന്ന പുതിയ ചിത്രം.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനുവേണ്ടി കേരളത്തിലെത്തിയപ്പോള്‍ വിക്രം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. മലയാളം ചിത്രമായ ധ്രുവത്തിലും വിക്രം അഭിനയിച്ചിരുന്നു. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തിയ ചിത്രത്തിലേക്ക് അവസരം ലഭിച്ചതിനെക്കുറിച്ചാണ് വിക്രം പറയുന്നത്.
തമിഴില്‍ രണ്ടാമത്തെ ചിത്രം ചെയ്തതിന് ശേഷമാണ് ധ്രുവത്തിലെ ഭദ്രന്‍ എന്ന കഥാപാത്രത്തിന് വേണ്ടി സംവിധായകന്‍ ജോഷി വിളിക്കുന്നതെന്നും അന്ന് താന്‍ തിരുവനന്തപുരത്തെ ഒരു ലോഡ്ജിലായിരുന്നു താമസിച്ചിരുന്നതെന്നും വിക്രം പറയുന്നു.
ഇന്ന് താന്‍ ആ ലോഡ് കുചുംബത്തിന് കാണിച്ച് കൊടുത്തിട്ടുണ്ടെന്നും ഇവിടെയായിരുന്നു പണ്ട് കാലത്ത് താന്‍ താമസിച്ചിരുന്നതെന്ന് പറഞ്ഞുവെന്നും വിക്രം പറയുന്നു. അന്ന് താന്‍ ഒരു ചെറിയ ഹോട്ടലിലും മമ്മൂട്ടി ഒരു വലിയ ഹോട്ടലിലും ആയിരുന്നു താമസിച്ചിരുന്നതെന്നും വിക്രം കൂട്ടിച്ചേര്‍ത്തു.
അന്ന് താന്‍ മനസ്സിലുറപ്പിച്ചിരുന്നു ഒരു ദിവസം താനും വലിയ ഹോട്ടലില്‍ താമസിക്കുമെന്നും ആ ആഗ്രഹം പിന്നീട് സഫലമായി എന്നും വിക്രം പറയുന്നു. ധ്രുവത്തില്‍ അഭിനയിക്കുന്ന സമയത്ത് തന്നെ ആര്‍ക്കും അറിയുമായിരുന്നില്ലെന്നും പക്ഷേ പിന്നീട് തമിഴില്‍ താന്‍ ഓരോ ചിത്രം ചെയ്യുമ്പോഴും വലിയ പിന്തുണയാണ് മലയാളി ആരാധകരില്‍ നിന്നും ലഭിക്കുന്നതെന്നും വിക്രം കൂ്ട്ടിച്ചേര്‍ത്തു.