‘വിഘ്‌നേഷിനെ വളര്‍ത്തിയതങ്ങനെ, അതിന്റെ ഫലമായാണ് നയന്‍താരയെ കിട്ടിയത്’; പൈസ മാത്രം ഉണ്ടായതുകൊണ്ടാകില്ല, അത് കൊടുക്കാനുള്ള മനസ്സും ഉണ്ടാകണം; നയന്‍താരയെ കുറിച്ച് വിക്കിയുടെ അമ്മ

1707

തെന്നിന്ത്യയിലെ പ്രശസ്ത താര ജോഡിയാണ് വിഘ്‌നേഷ് ശിവനും നയന്‍താരയും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ഈ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. പിന്നാലെ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ ഇരുവരും സ്വീകരിക്കുകയും ചെയ്തു.

കുടുംബ ബന്ധങ്ങള്‍ക്ക് ഏറെ വില നല്‍കുന്നയാളാണ് വിഘ്‌നേഷ് എന്ന് അദ്ദേഹ്തതിന്റെ കുറിപ്പുകള്‍ വ്യക്തമാക്കാറുണ്ട്. നയന്‍താരയെ മാത്രമല്ല, അവരുടെ കുടുംബത്തേയും സ്വന്തം കുടുംബമായി കാണുന്ന വ്യക്തിയാണ് വിഘ്‌നേഷ്.

Advertisements

വിക്കിയുടെ ഈ കുടുംബ സ്‌നേഹം തങ്ങള്‍ വളര്‍ത്തി വലുതാക്കിയതു കൊണ്ടാണെന്ന് പറയുകയാണ് വിക്കിയുടെ അമ്മ മീനാ കുമാരി. ഇന്ത്യ ഗ്ലിറ്റ്‌സ്‌നു നല്‍കിയ മീനാകുമാരിയുടെ അഭിമുഖമാണ് ഇപ്പോള്‍ വൈറലാകുന്നത്.

താന്‍ തന്റെ മകനെ നന്നായി വളര്‍ത്തിയതുികൊണ്ടാണ് നയന്‍സിനെ പോലെയുള്ള ഒരു ഭാര്യയെ അവനു കിട്ടിയത്. മകനെക്കുറിച്ച് പലരും നല്ലത് പറയുന്നത് കേട്ടാണ് നയന്‍താര മകനെ പ്രണയിക്കാന്‍ തുടങ്ങിയതെന്നും മീനാ കുമാരി പറയുന്നു.

ALSO READ- അഡാര്‍ ലവ് എനിക്ക് മൈലേജ് തന്നില്ല; ആകെ രണ്ട് സീനുകള്‍ മാത്രമാണ് വൈറലായത്; അഭിനയ സാധ്യതയുള്ള വേഷം ചെയ്യണമെന്ന് പ്രിയ വാര്യര്‍

മകന്‍ ഇന്ന് ദൈവം സഹായിച്ചു ഒരു സംവിധായകനാണ് മരുമകള്‍ നല്ലൊരു നടിയും. അവര്‍ക്ക് കിട്ടുന്ന നല്ല സമയം ഞങ്ങള്‍ക്കൊപ്പം ചിലവിടാന്‍ ശ്രമിക്കാറുണ്ട്. കല്യാണം കഴിഞ്ഞു പത്തുവര്‍ഷം കഴിഞ്ഞാണ് താനൊരു സിനിമയ്ക്ക് പോലും പോയത്. വീടിനുവെളിയില്‍ പോലും അങ്ങനെ പോകാറുണ്ടായിരുന്നില്ല. സീരിയലോ സിനിമയോ കാണാറില്ലായിരുന്നു. കാരണം ആ സമയം കൂടി ജീവിതത്തിനായി വിനിയോഗിക്കുകയായിരുന്നു താനും ഭര്‍ത്താവുമെന്ന് മീന കുമാരി പറയുന്നു.

മകന്‍ പഠിക്കുന്ന കാലം തൊട്ടേ മിടുക്കനായിരുന്നു. അത്രയും കഷ്ടപ്പെട്ടാണ് മക്കളെ രണ്ടുപേരെയും വളര്‍ത്തിയത്. റാങ്ക് വാങ്ങിച്ചെടുത്താണ് മനകന്‍ പഠിച്ചത്. എന്റെ മോന്‍ ഒരു വലിയ ഗിഫ്റ്റ് ആണെന്ന് അന്നേ അവന്റെ അധ്യാപകര്‍ പറഞ്ഞിരുന്നു. ഗോള്‍ഡ് അവാര്‍ഡൊക്കെ അവന് കിട്ടിയിട്ടുണ്ട്. സത്യസന്ധനാണ് അവനെന്നും അമ്മ പറയുന്നു.

ALSO READ-എന്നും രാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്ക് കത്തിക്കണം, ജിമ്മില്‍ പോയി വര്‍ക്ക്ഔട്ട് ചെയ്യണം, ഭര്‍ത്താവിനത് നിര്‍ബന്ധമാണ്, തടി വെച്ചാല്‍ ആനയെന്ന് കളിയാക്കുമെന്നും നിത്യ

എനിക്ക് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ആണുള്ളത്. തമ്മില്‍ ഒരു വയസ്സാണ് വ്യത്യാസം. മോളോട് എന്തെങ്കിലും ചെയ്യാന്‍ പറയുമ്പോള്‍, അവനും അടുത്തുണ്ടാകും. ഇരുവര്‍ക്കുമായി ജോലി പകുത്തു നല്‍കാന്‍ ഭര്‍ത്താവാണ് എന്നോട് പറയാറുള്ളത്.
കുട്ടിക്കാലം തൊട്ടേ എല്ലാം പറഞ്ഞു കൊടുത്താണ് അവനെ വളര്‍ത്തിയത്. അതിന്റെ ഫലമാണ് നയന്‍താരയുടെ ഒപ്പമുള്ള അവന്റെ ജീവിതം. അതാണ് ഇന്ന് നയന്‍താരയ്ക്കൊപ്പം ഒപ്പം അവന്‍ ജീവിക്കുന്നതെന്നും അവനെ വാഴ്ത്തി പറയുക അല്ലെന്നും അമ്മ പറയുന്നു.

കൂടാതെ നയന്‍താര വലിയ മനസിന് ഉടമയാണെന്നും വിക്കിയുടെ അമ്മ പറയുന്നു. നയന്‍താരയുടെ വീട്ടില്‍ എട്ടു ജോലിക്കാരാണുള്ളത്. അതില്‍ ഒരാള്‍ ഒരിക്കല്‍ വിഷമിച്ചിരിക്കുകയായിരുന്നു. അതുകണ്ട് നയന്‍താര കാര്യം തിരക്കി. അപ്പോഴാണ് അവരുടെ ലോണിന്റെ കാര്യവും കഷ്ടപ്പാടും അവര്‍ പറയുന്നത്. ഇക്കാര്യ അറിഞ്ഞതോടെ മോള്‍ ഒന്നും ആലോചിക്കാതെ നാല് ലക്ഷം രൂപ എടുത്തു നല്‍കുകയായിരുന്നു. പൈസ മാത്രം ഉണ്ടായതുകൊണ്ടാകില്ല. അത് കൊടുക്കാനുള്ള മനസ്സും ഉണ്ടാകണമെന്നും അമ്മ പറയുന്നു.

Advertisement