തമിഴകത്തിന്റെ ചിയ്യാന്‍ വിക്രം മലയാളത്തിലെ ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയില്‍ ചുവടുറപ്പിക്കുന്നത്. തമിഴ് സിനിമയില്‍ സൂപ്പര്‍ താരമായി ഉയര്‍ന്നുവെങ്കിലും മലയാളത്തിനോടുള്ള തന്റെ നന്ദിയും കടപ്പാടും വിക്രം പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. വ്യക്തിപരമായി മമ്മൂട്ടിയോടാണ് വിക്രത്തിനു അടുപ്പം. കാരണം സിനിമയില്‍ അവസരം തേടി നടക്കുന്ന സമയത്ത് സൈന്യം, ധ്രുവം എന്നീ ചിത്രങ്ങളില്‍ നല്ല വേഷം മമ്മൂട്ടീവിക്രത്തിനു നല്‍കിയിരുന്നു.
എപ്പോളും ബഹുമാനത്തോടെയേ വിക്രം മമ്മൂട്ടിയെ അടുത്ത് കണ്ടിട്ടുള്ളു. ഇപ്പോള്‍ ഗുരുവിനെ പോലെ കാണുന്ന മമ്മൂട്ടിക്കായി വിക്രം തന്റെ ബിഗ് ബജറ്റ് മലയാള ചിത്രമായ കര്‍ണനില്‍ നിന്നും പിന്മാറുന്നു എന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍ ഇപ്പോള്‍ കുറച്ചുനാളായി ഈ പ്രൊജക്ടിനെപ്പറ്റി വാര്‍ത്തകളൊന്നുമില്ല. അതിനിടെ മമ്മൂട്ടിയുടെ ‘കര്‍ണന്‍’ പ്രൊജക്ടിന് വീണ്ടും ജീവന്‍ വയ്ക്കുകയും ചെയ്തിരിക്കുന്നു. മധുപാല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്റെ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് സൂചന.ആര്‍ എസ്സ് വിമല്‍ സംവിധാനം ചെയ്യുന്ന മഹാവീര്‍ കര്‍ണ എന്ന ചിത്രത്തിനായാണ് വിക്രം മലയാളത്തിലേക്ക് മടങ്ങാനിരുന്നത്.
അതിനിടയിലാണ് മധുപാല്‍ മമ്മൂട്ടി ചിത്രം കര്‍ണ്ണനെ പറ്റി ചര്‍ച്ചകള്‍ ഉയരുന്നത്. മാത്രമല്ല, വിക്രം ഉടന്‍ തന്നെ ചരിത്ര പശ്ചാത്തലത്തില്‍ ഒരു മലയാളചിത്രം ചെയ്യാനാണ് ആഗ്രഹിക്കുന്നത് എന്നും വാര്‍ത്തകള്‍ വരുന്നു. വിക്രമിന്റെ മലയാളചിത്രം സംവിധാനം ചെയ്യുന്നത് അന്‍വര്‍ റഷീദ് ആയിരിക്കും.
അതേസമയം, മധുപാല്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം കര്‍ണ്ണന് വേണ്ടി സിനിമാപ്രേമികള്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പി ശ്രീകുമാര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ വാര്‍ത്തകള്‍ വന്നിട്ട് ഏറെക്കാലമായി. ഇടയ്ക്ക് ചിത്രം മുടങ്ങിയെന്ന വാര്‍ത്തകളും വന്നിരുന്നു. പൃഥ്വിരാജ് കര്‍ണ്ണനായി എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും മമ്മൂട്ടി ചിത്രം ഉണ്ടാകുമെന്ന് സൂചന ലഭിച്ചതോടെ ആ പ്രൊജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു. ബജറ്റും ഒരു പ്രശ്നമായി വരികയുണ്ടായി.
എന്നാല്‍ മമ്മൂട്ടിയുടെ ചിത്രത്തെക്കുറിച്ചുള്ള ചില സൂചനകളാണ് ഇപ്പോള്‍ മധുപാല്‍ നല്‍കുന്നത്. ‘കര്‍ണ്ണന്‍’ എന്ന ചിത്രം സിനിമയാക്കുമെന്നും അത് പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ല എന്നുമുള്ള സൂചനയാണ് സംവിധായകന്‍ നല്‍കുന്നത്. തന്റെ പുതിയ ചിത്രം ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കര്‍ണനുമായി ബന്ധപ്പെട്ട ചോദ്യമുണ്ടായപ്പോള്‍ ഞാനും കാത്തിരിക്കുകയാണ് എന്ന മറുപടിയാണ് മധുപാല്‍ നല്‍കിയത്.
ശ്രീകുമാര്‍ വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെയും പഠനത്തിലൂടെയും തയാറാക്കിയ തിരക്കഥ സിനിമാ മേഖലയിലെ ഒട്ടേറേപ്പേര്‍ വായിക്കുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. അത് സിനിമയാകുന്നതിനുവേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍ മുഴുവന്‍.