ഇതുവരെ എന്തുകൊണ്ട് മോഹന്‍ലാലിനെ വെച്ച് സിനിമ ചെയ്തില്ല, ഒടുവില്‍ കാരണം വ്യക്തമാക്കി വിജി തമ്പി

2270

മലയാള സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന സംവിധായകന്‍ ആണ് വിജി തമ്പി. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് പിറന്നത്. കോമഡിയും ആക്ഷനും ഒരു പോലെ വഴങ്ങുന്ന സംവിധായകനായിരുന്നു അദ്ദേഹം.

Advertisements

മലയാളത്തിലെ പ്രമുഖ താരങ്ങളെയെല്ലാം വെച്ച് വിജി തമ്പി സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ താരരാജാവ് മോഹന്‍ലാലിനെ വെച്ച് അദ്ദേഹം സിനികള്‍ ചെയ്തിട്ടില്ല. ഇപ്പോഴിതാ മോഹന്‍ലാലിനെ നായകനാക്കി തീരുമാനിച്ച ഒരു സിനിമ അപ്രതീക്ഷിതമായി മുടങ്ങിപ്പോയതിനെ കുറിച്ച് സംസാരിക്കുകയാണ് വിജി തമ്പി.

Also Read: ഓരോ കുട്ടികള്‍ ജനിക്കുമ്പോഴും തേടിയെത്തിയത് ഓരോ അവാര്‍ഡുകള്‍, ഓസ്‌കാര്‍ കിട്ടുമെങ്കില്‍ നാലാമത്തെ കുട്ടിക്കായി താന്‍ റെഡിയാണെന്ന് സുരാജ് വെഞ്ഞാറന്മൂട്

തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു മോഹന്‍ലാലിനെ നായകനാതക്കി ഒരു സിനിമ ചെയ്യണമെന്നത്. ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിട്ട് പൂജ വരെ കഴിഞ്ഞിരുന്നുവെന്നും ബലരാമന്‍ എന്നായിരുന്നു ചിത്രത്തിന്റെ പേരെന്നും താനും സുരേഷ് ബാബുവും ഒരു വര്‍ഷത്തോളമാണ് അതിന്റെ സ്‌ക്രിപ്റ്റിന് വേണ്ടി ഇരുന്നതെന്നും വിജി തമ്പി പറയുന്നു.

ലാലും ആ സിനിമ ചെയ്യാന്‍ ഓകെ ആയിരുന്നു. എന്നാല്‍ പ്രതീക്ഷിക്കാത്ത ചിലര്‍ ഇടക്ക് കയറി വന്ന് ചിലര്‍ പ്രശ്‌നങ്ങളുണ്ടായി എന്നും പിതാവിന്റെ വേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചാല്‍ സിനിമ ഓടില്ലെന്ന് നിര്‍മ്മാതാവിനെ തെറ്റിദ്ധരിപ്പിച്ചുവെന്നും അതിന് ശേഷം അഭിപ്രായവ്യത്യാസങ്ങളുണ്ടായി സിനിമ മുടങ്ങിപ്പോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: അവര്‍ ബന്ധങ്ങള്‍ താറുമായ കുടുംബത്തിലുള്ളവരായിരിക്കും, മകള്‍ ഹന്‍സികയെ കെട്ടിപ്പിടിച്ച് ചുംബച്ചിതിനെ വിമര്‍ശിച്ചവര്‍ക്ക് കിടിലന്‍ മറുപടിയുമായി കൃഷ്ണകുമാര്‍

ഒരു മോഹന്‍ലാല്‍ ചിത്രത്തിനായി ഒരുപാട് കഥകള്‍ കേട്ടുവെങ്കിലും ഒന്നും നടന്നില്ല. അങ്ങനെ ഒത്തിരി സിനിമകള്‍ മുടങ്ങിപ്പോയിട്ടുണ്ടെന്നും നടക്കാന്‍ വിധിയുണ്ടെങ്കില്‍ നടക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ലാലുമായി താന്‍ ഇപ്പോഴും നല്ല അടുപ്പത്തിലാണെന്നും ഒരു നല്ല അവസരം കിട്ടിയാല്‍ ഒന്നിച്ച് സിനിമ ചെയ്യുമെന്നും വിജി തമ്പി പറഞ്ഞു.

Advertisement