റെക്കോർഡുകളെല്ലാം പഴങ്കഥ; വെങ്കട് പ്രഭു സിനിമയ്ക്ക് 150 കോടി പ്രതിഫലം ഉറപ്പിച്ച് വിജയ്; തെന്നിന്ത്യയിലെ ഏറ്റവും ഉയർന്നപ്രതിഫലം

2124

തെന്നിന്ത്യയിൽ വലിയ ആരാധക കൂട്ടമുള്ള താരമാണ് നടൻ വിജയ്. വിക്രം സിനിമയുടെ വിജയത്തിന് പിന്നാലെ ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ ആരാധകർഏറെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ്. നിരവധി സിനിമകളുടെ തിരക്കുകളിലേക്ക് കടക്കുകയാണ് വിജയ്.

കരിയറിൽ വിജയങ്ങൾ തുടർക്കഥയായതോടെ വിജയുടെ പ്രതിഫലത്തിലും വലിയ മാറ്റം വന്നെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ വിജയ് നായകനാകുന്ന പുതിയ സിനിമ സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് താരത്തിന്റെ പ്രതിഫലമാണ്.

Advertisements

തെന്നിന്ത്യയിലെ തന്നെ തമിഴ്, തെലുങ്കിലെ മറ്റു സൂപ്പർ താരങ്ങളെവരെ മറികടന്നിരിക്കുകയാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ ഇളയ ദളപതി. കോളിവുഡിൽ നിന്നുള്ള പുതിയ റിപ്പോർട്ടുകൾ പ്രകാരം വിജയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് ഹിറ്റ് മേക്കർ വെങ്കട് പ്രഭുവാണ്.

വെങ്കട് പ്രഭു ഈയടുത്തൊരു അഭിമുഖത്തിൽ പറഞ്ഞത്. താൻ ഒരു പുതിയ തിരക്കഥയുടെ ജോലികളിലാണെന്നും അത് വിജയ്‌യ്ക്ക് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നതായുമാണ്. ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

ALSO READ- ഹരി മകന്റെ വായിൽ ആരും കുത്തികേറ്റില്ല എന്നാണ് ധ്യൻ പറഞ്ഞത്; എന്നാൽ കയറ്റും; എന്റെ വായിൽ കുത്തികയറ്റിയിട്ടുണ്ട്; മറുപടിയുമായി ടിനി ടോം

അതേസമയം, സിനിമയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകിരണം പുറത്തുവന്നില്ലെങ്കിലും വിജയുടെ അടുത്തത് വെങ്കട് പ്രഭുവിന്റെ സിനിമയെന്നത് ഏകദേശം ഉറപ്പായിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് ചിത്രത്തിലെ വിജയുടെ പ്രതിഫലം സംബന്ധിച്ചുള്ള വാർത്തകളും വന്നത്.

വിജയ്യുടെ പുതിയ ചിത്രത്തിന്റെ പ്രതിഫലം കേട്ട് തെന്നിന്ത്യൻ സിനിമാ ലോകം തന്നെ അൽപം ഞെട്ടലിലാണ്. 150 കോടിയാണ് വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി വിജയ് വാങ്ങുന്ന പ്രതിഫലം എന്നാണ് റിപ്പോർട്ടുകൾ.

മാന്നാട്, തെലുങ്ക് ചിത്രം കസ്റ്റഡി എന്നീ ചിത്രങ്ങൾക്കു ശേഷം വെങ്കട് പ്രഭു ഒരുക്കുന്ന വിജയ് ചിത്രം സയൻസ് ഫിക്ഷൻ ആക്ഷൻ ജോണറിലുള്ളതെന്നാണ് പ്രഥമിക വിവരം.

ALSO READ-ഇപ്പോഴും അദ്ദേഹം എന്റെ ജീവിതത്തിന്റെ ഭാഗം; ജീവിതാവസാനം വരെ അങ്ങനെ തന്നെയായിരിക്കും; വേർപിരിഞ്ഞ സുരേഷ് മേനോനെ കുറിച്ച് രേവതി

ഇതോടെ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനായി മാറിയിരിക്കുകയാണ് വിജയ്. വിജയുടെ ഏറ്റവും വലിയ വിജയം നേടിയ ബിഗിൽ ചിത്രം നിർമ്മിച്ച എജിഎസ് എന്റർടെയ്‌മെന്റാണ് പുതിയ ചിത്രവും നിർമിക്കുക.

തിയേറ്റർ കളക്ഷനുമപ്പുറം നോൺ തിയേറ്റർ റൈറ്റുകളിലൂടെ വിജയ് നായകനാകുന്ന സിനിമകൾ വലിയ ലാഭം ഉറപ്പാക്കുന്നതിനാലാണ് ഇത്രയും വലിയ പ്രതിഫലം വിജയ്ക്കു ലഭിക്കാൻ കാരണമെന്നാണ് സിനിമാ വൃത്തങ്ങളിൽ നിന്നുള്ള റിപ്പോർട്ട്. വിജയ് ഇപ്പോൾ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയിലാണ് അഭിനയിക്കുന്നത്.

ഈചിത്രത്തിൽ തൃഷയാണ് നായികയാകുന്നത്. ബോളിവുഡ് താരം സഞ്ജയ് ദത്ത്, ഗൗതം വാസുദേവ് മേനോൻ, അർജുൻ, മാത്യു തോമസ്, മിഷ്‌കിൻ, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ലിയോയിൽ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്.

Advertisement