കേരളത്തില്‍ അടക്കം നിരവധി ആരാധകരുള്ള നടനാണ് വിജയ്. ഈ താരത്തിന്റെ ഓരോ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കാര്. കണ്ണടച്ച് തുറക്കുമ്പോഴേക്കും തമിഴ് സിനിമ ലോകത്ത് വലിയൊരു സ്ഥാനമാണ് വിജയ് സ്വന്തമാക്കിയത്. നടനെ പോലെ തന്നെ മകന് ജേസണ്‍ സഞ്ജയും സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത് നോക്കി നില്‍ക്കുകയാണ് ആരാധകര്‍. നേരത്തെ അച്ഛനൊപ്പം ഒരു പാട്ടില്‍ അതിഥി വേഷത്തില്‍ മകന് എത്തിയിരുന്നു. എന്നാല്‍ ഇതിനുശേഷം സിനിമയിലേക്ക് സഞ്ജയ് എത്തിയിരുന്നില്ല. ഇപ്പോഴിതാ വലിയൊരു സന്തോഷ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
വിജയുടെ മകന് പുതിയ സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ്. ഇത്രയും നാള് സിനിമയെക്കുറിച്ചുള്ള സീരിയസ് പഠനത്തിലായിരുന്നു താരപുത്രന്. അച്ഛനെപ്പോലെ സിനിമയില്‍ അല്ല അച്ചാച്ചനെ പോലെ സംവിധാനത്തിലാണ് ഈ താരത്തിന് താല്പര്യ.
ചിത്രത്തില്‍ ആരായിരിക്കും നായകന് നായകി എന്ന് സംബന്ധിച്ച റിപ്പോര്‍ട്ട് വന്നിട്ടില്ല. പ്രേക്ഷകര്‍ക്ക് അറിയാന്‍ ആകാംക്ഷ വിജയ് ഈ സിനിമയില്‍ ഉണ്ടാകുമോ എന്നതാണ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.
തമിഴിലെ നമ്പര്‍ വണ്‍ നിര്‍മാണ കമ്പനിയായ ലൈക്ക പ്രൊക്ഷന്‍സിന്റെ ബാനറിലാണ് സഞ്ജയ് സിനിമ സംവിധാനം ചെയ്യാനായി പോകുന്നത്. നിര്‍മാണ കമ്പനി വാര്‍ത്ത തങ്ങളുടെ ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ പേജിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. സഞ്ജയ് കരാറില്‍ ഒപ്പുവയ്ക്കുന്ന ചിത്രങ്ങള്‍ സഹിതമാണ് പോസ്റ്റ്.
ടോറന്റോ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഫിലിം പ്രൊഡക്ഷന്‍ ഡിപ്ലോമ കഴിഞ്ഞതാണ് സഞ്ജയ്. അതിന് ശേഷം രണ്ട് വര്‍ഷം ലണ്ടലിനില് പോയി സ്ക്രീന്‍ റൈറ്റിങിനെ കുറിച്ച് പഠിക്കാന്‍ ഫാസ്റ്റ് ട്രാക്ക് കോഴ്സ് ചെയ്തു. പഠനം പൂര്‍ത്തിയാക്കിയ ശേഷം സംവിധായകന്റെ കുപ്പായമണിഞ്ഞുകൊണ്ട് തിരിച്ചെത്തി.