പ്രതീക്ഷകളുടെ അമിതഭാരവുമായി ഒടുവില്‍ വിജയ്-ലോകേഷ് കനകരാജ് ചിത്രം റിലീസായിരിക്കുകയാണ്. മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം വിജയിയെ നായകനാക്കി സംവിധായകന്‍ ലോകേഷ് കനകരാജ് വീണ്ടും ഒരുക്കുന്ന ചിത്രമാണ് ലിയോ. ഇന്ന് തിയേറ്ററുകളില്‍ എത്തിയ ബ്രഹ്‌മാണ്ഡ കൊമേര്‍ഷ്യല്‍ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. നാല് മണിക്കുള്ള പ്രത്യേക ഫാന്‍ഷോകള്‍ കഴിഞ്ഞപ്പോള്‍ തന്നെ ചിത്രത്തെ കുറിച്ചുള്ള മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ പങ്കുവെയ്ക്കുന്നത്.
സമാനതകളഇല്ലാചെ സോഷ്യല്‍മീഡിയയില്‍ നിറയുകയാണ് ചിത്രത്തിന്റെ റിവ്യൂകള്‍. തിയറ്ററില്‍ ചിത്രം വലിയ ഹിറ്റാകുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നതാണ്. അത്തരത്തിലേക്ക് തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. നേരത്തെ തന്നെ ഒരു സിനിമക്കും ലഭിക്കാത്ത പ്രീ സെയില്‍ ആണ് ലിയോക്ക് കേരളത്തിലും ലിയോയ്ക്ക് ലഭിച്ചിരുന്നത്.
വിജയും ലോകേഷ് കനകരാജും ഒന്നിയ്ക്കുന്നെന്നതാണ് ചിത്രത്തിന് ആരാധകര്‍ ഇത്ര ഹൈപ്പ് നല്‍കാന്‍ കാരണം തന്നെ. ഇതിനോടകം 160 കോടി രൂപ ചിത്രം നേടിക്കഴിഞ്ഞു. റിലീസിന് മുന്‍പ് തന്നെ 100 കോടി ക്ലബിലെത്തിയതോടെ ചിത്രം ഇനിയും പല കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.
അതേസമയം, പ്രേക്ഷകര്‍ക്ക് അറിയാനുള്ളത് റിലീസിന് മുന്‍പ് ഉണ്ടായിരുന്ന ഹൈപ്പ് നിലനിര്‍ത്താന്‍ ലിയോ സിനിമയ്ക്ക് സാധിച്ചോ എന്നാണ്. ലിയോ മറ്റ് വിജയ് ചിത്രങ്ങള്‍ പോലെയല്ല എന്നാണ് ആരാധകര്‍ക്ക് ഒറ്റവാക്കില്‍ പറയാനുള്ളത്. വിജയ് എന്ന നടന്റെ സിനിമാ ജീവിതത്തിലെ പുതിയൊരു വഴിത്തിരിവാണ് ലിയോ എന്നഭിപ്രായപ്പെടുകയാണ് മിക്കവരും.
ഇതുവരെ കണ്ട ഒരു ടിപ്പിക്കല്‍ വിജയ് സിനിമയുടെ ഫോര്‍മുലയിലുള്ള ചിത്രമല്ല ലിയോ എന്ന് ലോകേഷ് കനകരാജ് പറഞ്ഞത് ശരിവെയ്ക്കുന്ന തരത്തിലുള്ളതാണ് ഈ ചിത്രം. വിജയ്‌യെ വ്യത്യസ്തമായി തന്നെയാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് ലോകേഷിന്റെ സിനിമ കണ്ടവര്‍ പറയുന്നു.
സൂപ്പര്‍താരമെന്ന വിജയ്‌യെ മാറ്റിനിര്‍ത്തി അദ്ദേഹത്തിലെ നടനെ എക്‌സ്പ്ലോര്‍ ചെയ്യാന്‍ ലോകേഷിന് ലിയോയിലൂടെ സാധിച്ചു എന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നത്.
പ്രകടനത്തില്‍ വിജയ് മികവ് പുലര്‍ത്തിയെന്നാണ് എല്ലാവരുടേയും അഭിപ്രായം. പലപ്പോഴും പെര്‍ഫോമന്‍സ് കൊണ്ട് വിജയ് ചിത്രത്തില്‍ മികച്ച് നിന്നതായും ആരാധകര്‍ പ്രതികരിക്കുകയാണ്. സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ് അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് തന്നെയാണെന്നും ചര്‍ച്ചകളില്‍ അഭിപ്രായമുണ്ട്.
സമ്മിശ്ര പ്രതികരണമാണ് ഫാന്‍സ് ഷോയ്ക്ക് ശേഷമുള്ള ഷോയില്‍ നിന്നും അറിയാന്‍ കഴിയുന്നത്. ആദ്യ പകുതി വളരെ മികച്ചതും അതിലേക്ക് എത്താന്‍ കഴിയാത്ത രണ്ടാം പകുതിയുമാണ് ചിത്രത്തിന്റേത് എന്നും ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. രണ്ടാം പകുതിയില്‍ ചില ലാഗുകള്‍ ഫീല്‍ ചെയ്‌തെന്നാണ് പ്രതികരണങ്ങള്‍.
ലിയോ കേരളത്തില്‍ 655 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്തിരിക്കുന്നത്. മികച്ച പ്രീ സെയിലും ലിയോക്ക് കേരളത്തില്‍ ലഭിച്ചിട്ടുണ്ട്. ആദ്യ ദിനം ചിത്രം മികച്ച കളക്ഷന്‍ തന്നെ നേടുമെന്നാണ് റിപ്പോര്‍ട്ട്.
ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിച്ചത്. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.