സൗഹൃദവും ആരാധനയും കീഴടക്കി, വാരിസ് സിനിമയ്ക്ക് സൗജന്യമായി സിമ്പുവിന്റെ വക പ്രമോഷന്‍; കൈയ്യടിച്ച് ഉളയ ദളപതി ആരാധകര്‍!

81

വിജയ് എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല, കാരണം തന്റെ സിനിമകളിലൂടെയെല്ലാം താന്‍ എന്താണെന്ന് അദ്ദേഹം ആരാധകരെ അറിയിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവ് എത്രത്തോളമാണെന്ന് അദ്ദേഹം തെളിയിച്ചിട്ടുണ്ട്.

ലക്ഷക്കണക്കിന് ആരാധകരാണ് ഇന്ന് അദ്ദേഹത്തിനുള്ളത്. തമിഴ് സിനിമാലോകത്ത് വലിയ ബ്രാന്‍ഡ് വാല്യു ഉള്ള അദ്ദേഹത്തിന്റെ സിനിമകളെല്ലാം വലിയ ഹിറ്റുകളായി മാറാറുണ്ട്. ഓരോ സിനിമയും മിക്കതും 200 കോടി കളക്ഷന്‍ എങ്കിലും നേടാറുണ്ട്.

Advertisements

അദ്ദേഹത്തെ ഇളയ ദളപതി എന്നാണ് ആരാധകര്‍ വിളിക്കുന്നത്. വിജയിയുടെ തിയ്യേറ്ററിലെത്താനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് വാരിസ്. ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്.

ALSO READ- സിനിമയില്‍ നിന്നും വിട്ടുനിന്നപ്പോഴും നീ എവിടെയാ, നീ ഓക്കെയല്ലേ എന്നൊക്കെ വിളിച്ച് അന്വേഷിച്ചവരുണ്ട്; കേക്കുമായാണ് ജയേട്ടന്‍ വന്നത്, ആസിഫുമായി എടാ പോടാ ബന്ധം

ചിത്രത്തിലെ ഗാനങ്ങളും പ്രമോഷന് വേണ്ടി നടത്തിയ പരിപാടികളും എല്ലാം വൈറലാകുന്നു. ‘രഞ്ജിതമേ..’ എന്ന സൂപ്പര്‍ ഹിറ്റ് ഗാനത്തിന് പിന്നാലെ സെന്‍സേഷണല്‍ ഹിറ്റായിരിക്കുകയാണ് ‘തീ ഇത് ദളപതി’ എന്ന ചിത്രത്തിലെ സോംഗും ഏറെ ഹിറ്റായിരുന്നു.

ഇപ്പോഴിതാ ‘തീ ഇത് ദളപതി’ സോംഗ് വാരലായതിന് പിന്നാലെ ആരാധകര്‍ തേടുന്നത് ഗായകന്‍ ആരാണെന്നാണ്. അത് മറ്റാരുമല്ല, തീയറ്ററുകളില്‍ ആവേശം തീര്‍ക്കാന്‍ ഒരുങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നടന്‍ സിമ്പുവാണ്.

നേരത്തെ ഈ ചിത്രത്തില്‍ സിമ്പു അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. അതിഥി വേഷത്തിലാണോ അതോ മുഴുനീള കഥാപാത്രമായാണോ സിമ്പു ഉണ്ടാകുമോ എന്നറിയാന്‍ സിനിമയുടെ റിലീസിന് ശേഷം മാത്രമെ പറയാന്‍ സാധിക്കൂ.

ഇപ്പോഴിതാ ‘തീ തലപതി’ ഗാനം ആലപിച്ചതിന് സിമ്പു ഒരു പൈസ പോലും പ്രതിഫലം വാങ്ങിയില്ലെന്നാണ് പുറത്തെത്തുന്ന വാര്‍ത്തകള്‍. വിജയിയോടുള്ള ആരാധനയും സംഗീതസംവിധായകന്‍ എസ് തമനുമായുള്ള സൗഹൃദവും കാരണമാണ് ‘തീ തലപതി’ ഗാനം ഫ്രീയായി ആലപിക്കാന്‍ തയ്യാറായതെന്നാണ് സൂചന.

ALSO READ-എല്ലാവരോടും സ്‌നേഹവും എളിമയും; ക്വാളിറ്റി ഉള്ള ചെറുപ്പക്കാരി ആയിരുന്നു; പാവം സ്ത്രീ ആണ് സില്‍ക് സ്മിതയെന്ന് ഇന്ദ്രന്‍സ്

വാരിസ് ഓഡിയോ ലോഞ്ചില്‍ ദളപതി വിജയ് തന്നെയാണ് തന്റെ പ്രസംഗത്തില്‍ ഈ കാര്യം വെളിപ്പെടുത്തിയത്. സിമ്പുവിന്റെ ഗാനം തന്നെ സ്പര്‍ശിച്ചെന്നും വിജയ് ചടങ്ങില്‍ പറഞ്ഞു. തനിക്കുള്ള ആദരസൂചകമായ തീ തലപതി എന്ന ഗാനം ആലപിച്ചതിന് സിമ്പുവിനോട് വിജയ് നന്ദിയും പറഞ്ഞു.

മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് ‘വാരിസ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി.

ചിത്രത്തില്‍ രശ്മിക മന്ദാന, ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയ വന്‍ താരനിര തന്നെയുണ്ട്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം എത്തുക.

Advertisement