മമ്മൂസിന്റെ അച്ഛനായി അഭിനയിക്കണം, അതാണ് ഏറ്റവും വലിയ ആഗ്രഹമെന്ന് വിജയരാഘവന്‍, മമ്മൂട്ടി നല്‍കിയ മറുപടി കേട്ടോ

4597

മലയാള സിനിമയില്‍ നിരവധി സിനിമകളിലെ വ്യത്യസ്തമായ വേഷങ്ങളിലൂടെ വര്‍ഷങ്ങളായി നിറഞ്ഞു നില്‍ക്കുന്ന അതുല്യ നടനാണ് വിജയരാഘവന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങുന്ന അദ്ദേഹത്തിന് പരുക്കന്‍ വേഷങ്ങളും കോമഡികയുമെല്ലാം ഒരുപോലെയാണ് വഴങ്ങുന്നത്. നാടകാചാര്യനായ എന്‍എന്‍ പിള്ളയുടെ മകനായ വിജയരാഘവന്‍ നാടക വേദയില്‍ നിന്നും ആയിരുന്നു സിനിമയില്‍ എത്തിയത്.

Advertisements

ഇപ്പോളും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിജയരാഘവന്‍. വില്ലനായും നായകനായും സഹനടനായുമൊക്കെ തിളങ്ങിയ താരം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മോളിവുഡില്‍ മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പം എല്ലാം വിജയരാഘവന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Also Read: വീട്ടിലെ എന്റെ സ്ഥാനം തട്ടിയെടുക്കുമെന്ന് തോന്നി, ദിയ ജനിച്ചത് എനിക്ക് തീരെ ഇഷ്ടമില്ലായിരുന്നു, തുറന്ന് പറഞ്ഞ് അഹാന കൃഷ്ണ

ഇപ്പോഴിതാ സഹതാരത്തെ കുറിച്ച് വിജയരാഘവന്‍ പറഞ്ഞതാണ് വൈറലാകുന്നത്. താരരാജാവ് മമ്മൂട്ടിയെ കുറിച്ചായിരുന്നു താരം സംസാരിച്ചത്. തനിക്ക് മമ്മൂട്ടിയുടെ പിതാവായി അഭിനയിക്കാന്‍ ഒത്തിരി താത്പര്യമുണ്ടെന്നും അത് തന്റെ വലിയൊരു ആഗ്രഹമാണെന്നും വിജയരാഘവന്‍ പറയുന്നു.

വെനീസിലെ വ്യാപാരി എന്ന ചിത്രത്തില്‍ ഒരു വയസന്‍ വേഷമാണ് താന്‍ ചെയ്തത്. മമ്മൂട്ടിയെ അപ്പോള്‍ മമ്മൂസ് എന്നാണ് വിളിച്ചിരുന്നതെന്നും തനിക്ക് എന്താണ് വയസന്‍ വേഷം ചെയ്യാന്‍ ഇത്ര താത്പര്യമെന്നും അതിനൊക്കെ ഇനിയും എത്രയോ സമയമുണ്ടെന്നും മമ്മൂട്ടി പറഞ്ഞതായും വിജയരാഘവന്‍ പറയുന്നു.

Also Read: ഞങ്ങള്‍ക്കിടയിലും അഭിപ്രായഭിന്നതകളുണ്ട്, ആ മേഖലയില്‍ എനിക്കുള്ള അറിവും അനുഭവമൊന്നും പൃഥ്വിക്കില്ല, സുപ്രിയ മേനോന്‍ പറയുന്നു

തനിക്ക് അതാണ് ഇഷ്ടമെന്ന് പറഞ്ഞു. മമ്മൂട്ടി ഇതുകേട്ട് ചിരിച്ചുവെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.പൂക്കാലം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് വിജയരാഘവന്‍ ഇക്കാര്യം പറഞ്ഞത്.

Advertisement