‘അത്രമാത്രം ആത്മാർത്ഥതയുള്ള ആളാണ്; മമ്മൂട്ടി ശുദ്ധനാണ്, പക്ഷെ ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പറയില്ലേ, അതുപോലെയാണ്’: വിജയരാഘവൻ

7732

മലയാള സിനിമയിൽ നിരവധി സിനിമകളിലെ വ്യത്യസ്തമായ വേഷങ്ങളിലൂടെ വർഷങ്ങളായി നിറഞ്ഞു നിൽക്കുന്ന അതുല്യ നടനാണ് വിജയരാഘവൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങുന്ന അദ്ദേഹത്തിന് പരുക്കൻ വേഷങ്ങളും കോമഡികയുമെല്ലാം ഒരുപോലെയാണ് വഴങ്ങുന്നത്. നാടകാചാര്യനായ എൻഎൻ പിള്ളയുടെ മകനായ വിജയരാഘവൻ നാടക വേദയിൽ നിന്നും ആയിരുന്നു സിനിമയിൽ എത്തിയത്.

ഇപ്പോളും മലയാളികളുടെ പ്രിയപ്പെട്ട നടനാണ് വിജയരാഘവൻ. വില്ലനായും നായകനായും സഹനടനായുമൊക്കെ തിളങ്ങിയ താരം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. മോളിവുഡിൽ മുൻനിര സംവിധായകർക്കും താരങ്ങൾക്കുമൊപ്പം എല്ലാം വിജയരാഘവൻ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ സഹതാരത്തെ കുറിച്ച് വിജയരാഘവൻ പറഞ്ഞതാണ് വൈറലാകുന്നത്.

Advertisements

മെഗാതാരം മമ്മൂട്ടി വളരെ ശുദ്ധനായ മനുഷ്യനാണ് എന്നാണ് വിജയരാഘവൻ പറയുന്നത്. അതേസമയം, പലരും അദ്ദേഹത്തെ പറ്റി പല കാര്യങ്ങളും പറയുന്നത് കേട്ടിട്ടുണ്ടെന്നും എന്നാൽ അദ്ദേഹം സാധാരണ മനുഷ്യനാണെന്നും വിജയ രാഘവൻ പറയുയകയാണ്.

ALSO READ- സൂര്യയ്ക്ക് ജ്യോതികയോട് ഇഷ്ടമാണെന്ന് അറിഞ്ഞപ്പോൾ മൗനം പാലിച്ചു; വിവാഹം എളുപ്പമായിരുന്നില്ല, നാല് വർഷം കാത്തിരുന്നാണ് സമ്മതം നൽകിയത്; സൂര്യയുടെ പിതാവ്

എപ്പോഴും പുതിയ സിനിമ ചെയ്യണമെന്നുള്ള ആഗ്രഹമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ക്വാളിറ്റിയെന്നും ഇന്നലെ അഭിനയിക്കാൻ വന്ന നടനെ പോലെയാണ് മമ്മൂട്ടിയെന്നുമാണ് വിജയരാഘവൻ ബിഹൈൻഡ്വുഡ്സിനോട് പറഞ്ഞത്.

ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് ചിലർ പറയില്ലേ. മമ്മൂട്ടിക്ക് തോന്നുന്നത് ചിലപ്പോൾ പറയും. ചിലപ്പോൾ അങ്ങനെ പറയേണ്ട കാര്യമില്ലായിരിക്കാം. പക്ഷേ പറയുന്നത് അത്ര വലിയ അപകടവുമല്ല. മമ്മൂട്ടി അങ്ങനെ പറയാമോ എന്നൊക്കെ ചിലർ പറയും. അയാൾ വളരെ നല്ലൊരു സാധാരണ മനുഷ്യനാണെന്നും വിജയരാഘവൻ പറയുന്നു.

ALSO READ- ചുവപ്പ് വസ്ത്രത്തിൽ അതീവ ഗ്ലാമറസായി ഹണി റോസ്; പൂക്കളോടൊപ്പം സമയം ചിലവഴിക്കുന്ന താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് ഹണി റോസ്

ഇന്നലെ അഭിനയിക്കാൻ വന്ന നടനെ പോലെയാണ് മമ്മൂട്ടിയെന്നും അവരെക്കാളുമൊക്കെ ആഗ്രഹമുള്ളയാളാണെന്നും വിജയരാഘവൻ വിശദീകരിക്കുന്നു. അടുത്ത ഒരു പടം ചെയ്യണം, നല്ലൊരു പടം ചെയ്യാൻ എന്താണ് വഴി, ഇങ്ങനെ ഒരു കൊച്ചുകുട്ടിയെ പോലെ മനസിൽ സിനിമയെ താലോലിക്കുന്ന, സിനിമയെ ഇഷ്ടപ്പെടുന്ന ഒരാളാണ് മമ്മൂട്ടി.

തനിക്ക് തോന്നുന്നത് അദ്ദേഹത്തിന് ഒരാഴ്ച പോലും വീട്ടിൽ വെറുതെ ഇരിക്കാൻ പറ്റില്ലെന്നാണ്. അങ്ങേർക്ക് അഭിനയിക്കണം. അത്രമാത്രം സിനിമയെ ഇഷ്ടപ്പെടുന്ന ആളാണ്. അതുകൊണ്ട് തന്നെ തനിക്ക് ആളെ ഭയങ്കര ഇഷ്ടമാണ്. ചെയ്യുന്ന പ്രൊഫഷനോട് അത്രമാത്രം ആത്മാർത്ഥതയുള്ള ആളാണെന്നും വിജയരാഘവൻ പറയുന്നു.

Advertisement