സുഖമില്ലാതിരുന്നപ്പോള്‍ സഹായിച്ചിട്ട് ഇപ്പോള്‍ ഉപദ്രവിക്കുന്നു എന്ന് ഒരോപിച്ച് പ്രമുഖ കന്നഡ താരം രവി പ്രകാശിനെതിരെ പരാതിയുമായി നടി വിജയലക്ഷ്മി.
നടന്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്നാണ് പേലീസിന് നല്‍കിയ പരാതി. എന്നാല്‍ നടി നല്‍കിയ പരാതി വ്യാജമാണെന്ന് ആരോപിച്ച് രവി പ്രകാശ് രംഗത്തെത്തിയിട്ടുണ്ട്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് നടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം താരത്തിന്റെ സഹോദരി ഉഷാ ദേവി സിനിമ പ്രവര്‍ത്തകരോട് സഹായം അഭ്യര്‍ഥിച്ചിരുന്നു.
തുടര്‍ന്ന് രവി പ്രകാശ് വിജയലക്ഷ്മിയെ കാണാന്‍ ആശുപത്രിയില്‍ എത്തുകയും ഒരു ലക്ഷം രൂപ നല്‍കുകയും ചെയ്തിരുന്നു.
അതിനു ശേഷം ഇയാള്‍ ഫോണില്‍ നിരന്തരം സന്ദേശങ്ങള്‍ അയച്ച് മാനസികമായി പീഡിപ്പിക്കുകയായിരുന്നു. നടന്റെ ശല്യം സഹിക്കാതെ വന്നപ്പോഴാണ് പരാതി നല്‍കിയതെന്ന് വിജയലക്ഷ്മി പറയുന്നു.
1977 ല്‍ കന്നഡ സിനിമയിലൂടെയാണ് വിജയലക്ഷ്മി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നടയിലുമായി നിരവധി ചിത്രങ്ങളില്‍ താരം വേഷമിട്ടിരുന്നു.
മോഹന്‍ലാല്‍ ജയപ്രദ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ദേവദൂതനില്‍ വിജയലക്ഷ്മി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.