ഒരുമിച്ച് ഒരു പാട്ട് പാടിക്കോട്ടെയെന്ന് വിദ്യാര്‍ത്ഥി, വേദിയിലേക്ക് വരൂ എന്ന് വിജയ് യേശുദാസും, പിന്നാലെ തേടിയെത്തിയത് സിനിമയില്‍ പാടാനുള്ള അവസരം

436

തനിക്കൊപ്പം വേദിയില്‍ പാടാന്‍ അവസരം ചോദിച്ചെത്തിയ വിദ്യാര്‍ത്ഥിക്ക് സിനിമയില്‍ തന്നെ പാടാന്‍ അവസരം സമ്മാനിച്ച് ഗായകന്‍ വിജയ് യേശുദാസ്. പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥി വൈഷ്ണവിനാണ് സിനിമയില്‍ പാടാന്‍ അവസരമൊരുക്കിയത്.

Advertisements

നാലാം വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിയാണ് വൈഷ്ണവ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ക്ലാസ് ബൈ എ സോള്‍ജിയറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് വിജയ് യേശുദാസം കോളേജിലെത്തിയത്. വേദിയില്‍ സംസാരിക്കുന്നതിനിടെയാണ് കോഴിക്കോട് സ്വദേശിയായ വൈഷ്ണവ് വിജയ്‌ക്കൊപ്പം പാടിക്കോട്ടെ എന്ന് ചോദിച്ചെത്തിയത്.

Also Read: അവധി ആഘോഷിക്കാന്‍ കാശ്മീരില്‍ എത്തി മൃദുല വിജയും യുവ കൃഷ്ണയും

തുടര്‍ന്ന് വൈഷ്ണവിനെ വേദിയിലേക്ക് ക്ഷണിച്ച വിജയ് യേശുദാസ് വിദ്യാര്‍ത്ഥിക്കൊപ്പം ഗാനം ആലപിക്കുകയും ചെയ്തു. വൈഷ്ണവിന്റെ പാട്ട് ഒത്തിരി ഇഷ്ടപ്പെട്ട വിജയ് വേദിയില്‍ വെച്ച് തന്നെ അഭിനന്ദിച്ചു. പിന്നാലെ സിനിമയില്‍ പാടാന്‍ അവസരം ഒരുക്കുമെന്ന് അറിയിക്കുകയായിരുന്നു.

ക്ലാസ് ബൈ എ സോള്‍ജിയര്‍ എന്ന സിനിമ നിര്‍മ്മിച്ച സാഫ്‌നത്ത് ഫ്‌നെയാ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ അടുത്ത സിനിമയില്‍ പാടാന്‍ വിദ്യാര്‍ത്ഥിക്ക് അവസരമൊരുക്കാന്‍ വിജയ് നിര്‍ദേശം നല്‍കുകയും ചെയ്യുകയായിരുന്നു.

Also Read: 30കിലോയോളം ഭാരം കുറച്ച് പാര്‍വതി; സാരിയിലുള്ള കിടിലന്‍ ഫോട്ടോ പങ്കുവെച്ച് പാര്‍വതി ആര്‍ കൃഷ്ണ

അതേസമയം, വൈഷ്ണവിന് അടുത്ത സിനിമയില്‍ പാടാന്‍ അവസരം നല്‍കുമെന്ന് മ്യൂസിക് ഡയറക്ടര്‍ എസ് ആര്‍ സൂരജും അറിയിച്ചു. വിജയിയയുടെ ക്ലാസ് ബൈ എ സോള്‍ജ്യര്‍ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ചിന്മയി നായരാണ്. 24ന് ചിത്രം തിയ്യേറ്ററുകളിലെത്തും.

Advertisement