ഷൂട്ടിങ്ങ് സെറ്റിൽ ഒതുങ്ങി കൂടിയിരിക്കുന്ന വിജയ്, പക്ഷെ ഞാൻ ചെന്നതോടെ ഉഷാറായി; ദളപതിയെ കുറിച്ച് അന്ന് കലാഭവൻ മണി പറഞ്ഞത്

416

മലയാളികൾക്ക് നികത്താനാവാത്ത വിടവ് സമ്മാനിച്ച് അകാലത്തിൽ പൊലിഞ്ഞ് പോയ നക്ഷത്രമാണ് കലാഭവൻ മണി. ഒരു മാർച്ച് മാസത്തിലാണ് മണിയെ നഷ്ടപ്പെടുന്നത്. കരൾ സംബന്ധമായ അസുഖങ്ങളാൽ വലഞ്ഞിരുന്ന മണി 2016 ൽ മരിക്കുമ്പോൾ അദ്ദേഹം അഭിനയിക്കാൻ ബാക്കി വെച്ച സിനിമകളും കഥാപാത്രങ്ങളും നിരവധിയായിരുന്നു. ഇന്നും സിനിമാ ലോകത്ത് ചർച്ച ചെയ്യപ്പെടുന്ന വേർപാട് കൂടിയാണ് മണിയുടേത്.

മികച്ച നടൻ എന്നതിലുപരി ഗായകനും, കോമേഡിയനും കൂടിയായിരുന്നു മണി. ചാലക്കുടിയുടെ മണി മുത്ത് എന്നാണ് നടൻ അറിയപ്പെട്ടിരുന്നത്. അദ്ദേഹം ഇന്നും ജീവിച്ചിരുന്നിരുന്നെങ്കിൽ അദ്ദേഹത്തിനായി മികച്ച കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടുമായിരുന്നു. അതിന് കഴിവുള്ള ഫിലിം മേക്കേഴ്‌സുള്ള കാലം കൂടിയാണിത്.

Advertisements

Also Read
ബിഗ്‌ബോസിലെ കളിയാക്കലുകളാണ് എല്ലാത്തിനും കാരണം; പ്രമുഖർ പോലും എന്നെ അൺഫോളോ ചെയ്തു, തുറന്ന് പറഞ്ഞ് ബിഗ് ബോസ് താരം ശാലിനി

കോമഡിയനായാണ് മണി സിനിമയിലേക്ക് കയറി വന്നത്. പിന്നീട് സഹനടനും, നായകനുമായി. വിവിധ സിനിമകളിൽ മികച്ച അഭിനയം കാഴ്ച്ചവെച്ച് ആരാധകരെ അംബരിപ്പിച്ചു. മലയാളത്തിൽ മാത്രം ഒതുങ്ങി പോകാൻ അദ്ദേഹം തയ്യാറായില്ല. തമിഴിലും തന്റെ അഭിനയ മികവ് പുറത്തെടുക്കാൻ അദ്ദേഹത്തിനായി. അതിൽ മിക്കവയും വില്ലൻ വേഷങ്ങൾ ആയിരുന്നു. അതിലൊന്ന് ഇളയ ദളപതിക്കൊപ്പം വിജയ് അഭിനയിച്ച പുതിയ ഗീതൈ എന്ന സിനിമയാണ്. ഇപ്പോഴിതാ നടൻ വിജയ്‌ക്കൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് മണി വെളിപ്പെടുത്തിയ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മണിയുടെ വാക്കുകൾ ഇങ്ങനെ; അധികം ആരോടും സംസാരിക്കാത്ത പ്രകൃതമാണ് വിജയ് സാറിന്റേത്. സെറ്റിൽ ഒതുങ്ങി കൂടി ഇരിക്കുകയേ ഉള്ളു. പക്ഷേ ഞാൻ ചെന്നപ്പോൾ അദ്ദേഹം ചിരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്തു. അവിടെ ഷൂട്ടിങ്ങ് സെറ്റിലുള്ളവർ പറയും,’സർ , വിജയ് സാർ ആരോടും സംസാരിക്കില്ല. ചുമ്മാ വന്ന് ഒരു മൂലയ്ക്ക് ഇരിക്കും. എന്നാൽ നിങ്ങൾ വന്ന ശേഷം അവർ വളരെ ജോളി ആണ്, നിങ്ങൾ കോമഡി ഒക്കെ ചെയ്ത് അവരെ രസിപ്പിച്ചെന്ന്’

Also Read
എനിക്ക് മൂന്ന് ലോണുകളുണ്ട്, എല്ലാം തികഞ്ഞവരായി ആരുമില്ല, സന്തോഷത്തോടെയും സമാധാനത്തോടെയും ഉറങ്ങാന്‍ കഴിയുന്നവരാണ് ഭാഗ്യവാന്മാര്‍, ചര്‍ച്ചയായി മഞ്ജുവിന്റെ വാക്കുകള്‍

സിനിമയിൽ ഒരു രംഗമുണ്ട്. ‘സീനിൽ കാറിന്റെ ഗ്ലാസ് കൈ കൊണ്ട് അടിച്ച് പൊട്ടിക്കണം. ഫൈറ്റിന് ആരും വന്നിട്ടില്ല, കൈ കൊണ്ട് അടിച്ച് പൊളിക്കാമോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു സാറേ ഇടിച്ച് പൊട്ടിച്ചാൽ കൈ പൊളിയുമോ എന്ന് എനിക്ക് അറിയില്ല’ ‘എന്നാലും ഞാൻ ഇടിച്ച് നോക്കാം ക്യാമറ ഓൺ ചെയ്യുക പൊട്ടിയാൽ ഓക്കെ. അല്ലെങ്കിൽ കൈ പൊട്ടുമെന്ന്. അന്നത് ഞാൻ ചെയ്‌തെന്നും മണി പറയുന്നുണ്ട്.

Advertisement