പരിക്കേറ്റ സഹപ്രവർത്തകനെ കാണാൻ ആശുപത്രിയിലെത്തി നടൻ വിജയ്, ഇത്രയും ആരാധകരെ താരത്തിന് ഉണ്ടായത് വെറുതെയല്ല

28

ഏറ്റവുമധികം ഫാൻസ് കേരളത്തിൽ ഉള്ള അന്യഭാഷ നടനാണ് തമിഴകത്തിന്റെ ദളപതി വിജയ് ആണ്. ലളിത ജീവിതത്തിന്റെ പേരിലാണ് വിജയ് ഏറ്റവുമധികം തവണ വാർത്തകളിൽ നിറയാറുള്ളത്.

കഴിഞ്ഞ ദിവസം നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ മണിക്കൂറുകളോളം ക്യൂവിൽ നിന്ന താരത്തിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു വീഡിയോ കൂടി വൈറലാവുകയാണ്.

Advertisements

വിജയ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ദളപതി 63 യുടെ ലൊക്കേഷനിൽ നിന്നും ഒരാൾക്ക് പരിക്കേറ്റിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചിത്രീകരണത്തിന് ഇടവേളയിൽ ആശുപത്രിയിലെത്തി പരിക്കേറ്റ ടീം അംഗത്തെ വിജയ് സന്ദർശിച്ചിരുന്നു.

എത്രയും വേഗം സുഖം പ്രാപിച്ച് വരാൻ പറഞ്ഞിട്ടാണ് താരം മടങ്ങിയത്. പരിക്കേറ്റ സഹപ്രവർത്തകനെ കാണാൻ ആശുപത്രിയിലെത്തിയ വിജയിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

വിജയ് ഇപ്പോൾ വർഷത്തിൽ ഒരു സിനിമയിൽ കൂടുതൽ അഭിനയിക്കാറില്ല. കഴിഞ്ഞ വർഷം റിലീസിനെത്തിയത് സർക്കാർ എന്ന ചിത്രമായിരുന്നു.

തിയറ്ററുകളിലും ബോക്സോഫീസിലും ഗംഭീര പ്രകടനമായിരുന്നു സിനിമ കാഴ്ച വെച്ചത്. ഇപ്പോൾ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന ദളപതി 63 ആറ്റ്ലിയുടെ സംവിധാനത്തിലെത്തുന്ന ചിത്രമാണ്.

സ്പോർസ് കഥ പറയുന്ന സിനിമയ്ക്ക് ആറ്റ്ലി തന്നെയാണ് കഥ ഒരുക്കിയിരിക്കുന്നത്. നയൻതാരയാണ് നായിക.

ചിത്രീകരണം പൂർത്തിയാക്കി ഈ വർഷം ഒക്ടോബറിൽ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.

Advertisement