പാൻ ഇന്ത്യൻ തലത്തിൽ ആരാധകരുള്ള സൂപ്പർതാരമാണ് ദളപതി വിജയ്. അഭിനയിച്ചിട്ടുള്ള സിനിമകളിൽ 95 ശതമാനം ചിത്രങ്ങളും തകർപ്പൻ വിജയങ്ങളാക്കി മാറ്റിയിട്ടുള്ള വിജയിയുടെ ഓരോ ചിത്രങ്ങൾക്ക് വേണ്ടിയും ആവേശത്തോടെ ആണ് ആരാധകർ കാത്തിരിക്കാറുള്ളത്.
സമകാലീന സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്റെ നിലപാട് സിനിമയിൽ കൂടിയും അല്ലാതെയും സധൈര്യം വെളിപ്പെടുത്തുന്ന താരം കൂടിയാണ് വിജയ്. തമിഴ്‌നാട്ടിലെ എസ്എസ്സി, എച്ച്എസ്സി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ വെച്ച് വിദ്യാർത്ഥികളുടെയും അവരുടെ മാതാ പിതാക്കളുടെയും മനം കവർന്നിരുന്നു. വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് പൊതുവെയുള്ള സംസാരം.
ഇതിനിടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശന സൂചനകൾശക്തമായിരിക്കുകയാണ്. 2024 പാർലമെന്റ് തെരഞ്ഞെടുപ്പിലോ 2026 ലെ തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലോ മത്സരിക്കുമെന്നാണ് റിപ്പോർട്ട്.
ഇതിനിടെ, സമീപകാലത്ത് താരത്തിന്റെ കുടുംബ ബന്ധങ്ങളിൽ വലിയ വിള്ളൽ ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ വിജയ് കടുത്ത വിഷാദത്തിലാണെന്നും സൂചനകളുണ്ട്.
വിജയ് പൊതുവെ ആക്ടീവായി പൊതുവേദിയിൽ പ്രത്യക്ഷപ്പെടുന്നയാളല്ല. പൊതുവെ അന്തർമുഖനാണ് താരമെന്ന് എല്ലാവർക്കും അറിയാം. ചെറുപ്പത്തിൽ തന്നെ സംഭവിച്ച സഹോദരിയുടെ മരണം അദ്ദേഹത്തെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഈയടുത്തായി താരവും അച്ഛൻ എസ്.എ ചന്ദ്രശേഖറുമായുള്ള ബന്ധത്തിലും വിള്ളൽ വീണിരുന്നു.
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചില വിവാദങ്ങളാണ് ഇരുവരെയും അകറ്റിയത്. രാഷ്ട്രീയവുമായി ബന്ധപ്പെട്ട് വിജയോട് കൂടിയാലോചന നടത്താതെ ചന്ദ്രശേഖർ പല തീരുമാനങ്ങളുമെടുത്തത് താരത്തെ അസ്വസ്ഥനാക്കിയിരുന്നു. പിന്നാലെ അനുമതിയില്ലാതെ തന്റെ പേര് ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വിജയ് അച്ഛനെതിരെ കേസ് കൊടുക്കുകയും ചെയ്തിരുന്നു.
അതേസമയം, അച്ഛനുമായി ആലോചിക്കാതെയാണ് വിജയ് രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാനൊരുങ്ങുന്നതും. വിജയ് പീപ്പിൾസ് മൂവ്മെന്റ് ജനറൽ സെക്രട്ടറി ബസ്സി ആനന്ദാണ് എല്ലാ കാര്യങ്ങളും മുന്നിൽ നിന്ന് ചെയ്യുന്നത്. ഇതിൽ ചന്ദ്രശേഖറിന് എതിർപ്പുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇതിനിടെ താരത്തിന്റെ ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. താരവും ഭാര്യ സംഗീതയുമാുമായുള്ള പ്രശ്നങ്ങൾ കൂടിയായപ്പോൾ വിജയ്ക്ക് അത് താങ്ങാനാകുന്നില്ലെന്നും കുടുംബ ജീവിതത്തിൽ തരം നിരാശനാണെന്നുമാണ് റിപ്പോർട്ട്.
ഇതിനിടെ തെന്നിന്ത്യൻ സൂപ്പർ താരം തൃഷയാണ് വിജയുടെ കുടുംബ ജീവിതം തകരാൻ കാരണമെന്ന തരത്തിലും വാർത്തകളെത്തുന്നുണ്ട്. സ്വകാര്യ ജീവിതത്തെ കുറിച്ച് നിരവധി ഗോസിപ്പുകൾ പ്രചരിച്ചിട്ടും വിജയ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാത്തതും ആരാധകരെ നിരാശരാക്കുകയാണ്.
ഇതിനിടെ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ 75 ശതമാനവും വ്യാജമാണെന്ന് തന്റെ പേര് എടുത്തു പറയാതെ വിജയ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. വിജയ്ക്കെതിരായ വാർത്തകൾ പടച്ചുവിടുന്നത് രാഷ്ട്രീയ എതിരാളികളായിരിക്കാമെന്നാണ് ആരാധകരുടെ വിലയിരുത്തൽ. സിനിമയിൽ നിന്ന് വിജയ് താത്ക്കാലികമായി ഇടവേള എടുക്കാനൊരുങ്ങുകയാണ്.
2026ൽ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് തീരുമാനമെന്നാണ് വിവരം. എന്നാൽ കടുത്ത വിഷാദം കാരണമാണ് ഇനി കുറച്ച് കാലത്തേയ്ക്ക് സിനിമകൾ ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലേയ്ക്ക് താരത്തെ എത്തിച്ചതെന്നാണ് ആരാധകരിൽ ചിലർ തന്നെ പറയുന്നത്.