ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചു, നടനാവുന്നതിന് മുമ്പ് ജീവിക്കാന്‍ വേണ്ടി വേറെയും ജോലികള്‍ ചെയ്തിരുന്നു, മനസ്സുതുറന്ന് വിജയ് സേതുപതി

129

തമിഴ് സൂപ്പര്‍താരങ്ങളിലൊരാളാണ് ഇന്ന് നടന്‍ വിജയ് സേതുപതി. ഒത്തിരി സിനിമകളില്‍ നായകനായി എത്തിയ വിജയ് സേതുപതിക്ക് ഇന്ന് ആരാധകരേറെയാണ്. മെറി ക്രിസ്മസ് എന്ന ചിത്രമാണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം.

Advertisements

ബോളിവുഡില്‍ ത്രില്ലര്‍ ചിത്രങ്ങള്‍ ഒരുക്കി ഞെട്ടിച്ച സംവിധായകന്‍ ശ്രീറാം രാഘവനാണ് വിജയ് സേതുപതിയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം കത്രീന കൈഫും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Also Read:വിദേശത്ത് നിന്നും കോടികള്‍ വാരി നേരിന്റെ വിജയക്കുതിപ്പ്, പുതിയ വിവരങ്ങള്‍ ഇങ്ങനെ

ഒരു ടൈം ട്രാവലര്‍ ക്രൈം ത്രില്ലറായിട്ടാണ് ചിത്രം ഒരുങ്ങുന്നത്. ഒരേ സമയം തമിഴിലും ഹിന്ദിയിലും ചിത്രം എത്തും. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് വിജയ് സേതുപതി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ഒത്തിരി വിചിത്രമായ ജോലികള്‍ ചെയ്തതിന് ശേഷമാണ് താന്‍ അഭിനയത്തിലേക്ക് എത്തിയതെന്ന് വിജയ് സേതുപതി പറയുന്നു.

അഭിനയമോഹം പണ്ടുമുതലേ ഉള്ളിലുണ്ടായിരുന്നു. നടനാവുന്നതിന് മുമ്പ് വേറെയും ജോലികള്‍ ചെയ്തിട്ടുണ്ടെന്നും തന്റെ കഥ വളരെ ചെറുതാണെന്നും ഭാര്യ ഗര്‍ഭിണിയായപ്പോഴാണ് ഇന്റീരിയര്‍ ഡെക്കറേഷന്‍ ബിസിനസ് തുടങ്ങിയതെന്നും എന്നാല്‍ അത് നന്നായി പോയില്ലെന്നും വിജയ് സേതുപതി പറയുന്നു.

Also Read:കുട്ടിക്കാലത്ത് കണ്ട സ്വപ്‌നം സാധ്യമാക്കിയതിന് നന്ദി, ലണ്ടനില്‍ അടിച്ചുപൊളിച്ച് കൃഷ്ണകുമാറും കുടുംബവും, വൈറലായി ചിത്രങ്ങള്‍

അതിന് ശേഷം ദുബായിയിലും ചെന്നൈയിലും അക്കൗണ്ടന്റായി ജോലി ചെയ്തുവെന്നും പെട്ടെന്നൊരു ദിവസമാണ് നടനാവാന്‍ തീരുമാനിച്ചതെന്നും ഒരു ദിവസം ആക്ടിംഗ് കോഴ്‌സിന് ചേരാന്‍ പോയി എന്നും എന്നാല്‍ അവിടെ അക്കൗണ്ടന്റായി ജോലിക്ക് കയറേണ്ടി വന്നുവെന്നും പക്ഷേ ഓരോ അഭിനേതാക്കളെയും താന്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നും പിന്നീട് താന്‍ ഒരു നടനായി എന്നും വിജയ് സേതുപതി പറഞ്ഞു.

Advertisement