ഇപ്പോഴത്തെ കാലത്ത് മേക്കോവർ നടത്തി രൂപമാറ്റം വരുത്തുന്നത് ഒക്കെ സാധാരണയാണ്. നയൻതാരയുമായി യാതൊരു വിധ രൂപ സാദൃശ്യവുമില്ലാത്ത പെൺകുട്ടി മേക്കപ്പ് ഇട്ട് നയൻതാരയെ പോലെ ആയ വീഡിയോ കുറച്ച് നാൾ മുൻപ് വൈറലായിരുന്നു. ഇപ്പോഴിതാ വീജയ് സേതുപതിയായി മേക്കോവർ നടത്തിയ പെൺകുട്ടിയുടെ വീഡിയോ ആണ് ശ്രദ്ധിയ്ക്കപ്പെടുന്നത്.
മേക്കപ്പ് ഇട്ട് കഴിഞ്ഞ ശേഷം പെൺകുട്ടി ചിരിയ്ക്കുന്നുണ്ട്, അത് വിജയ് സേതുപതിയെ വരച്ച് വച്ചത് പോലെ തന്നെ ഉണ്ടെന്നാണ് വീഡിയോ കണ്ടവരെല്ലാം പരയുന്നത് . രൂപ മാറ്റങ്ങൾ പലതും കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമാണ് ഇത്.
READ MORE
നവരസയുടെ പത്രപ്പരസ്യത്തിൽ ഖുർആനിലെ വാക്യം ഉപയോഗിച്ചതിനെതിരെ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ
View this post on Instagram
മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവം എന്ന ചിത്രത്തിലാണ് നിലവിൽ സേതുപതി അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. നവരസ എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.
READ MORE
സ്‌നേഹം കൊണ്ട് മൂടാൻ അമ്മമാരേ തായോ ; കിടിലം ഫിറോസിന്റെ പോസ്റ്റ് വൈറലാകുന്നു
താരപരിവേഷമുള്ള സൂപ്പർ കഥാപാത്രങ്ങളെ അല്ല വിജയ് സേതുപതി അവതരിപ്പിയ്ക്കുന്നത്, ജനങ്ങൾക്ക് എത്രയും പെട്ടന്ന് ബന്ധപ്പെടുത്താൻ കഴിയുന്ന കഥാപാത്രങ്ങളായത് കൊണ്ട് തന്നെയാണ് മക്കൾ സെൽവൻ എന്നാണ് താരത്തെ തമിഴകം സ്നേഹത്തോടെ വിളിയ്ക്കുന്നത്. തമിഴകം കടന്നും ആരാധകരുണ്ട് ഈ പ്രതിഭയ്ക്ക് അതിനും കാരണം അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി തന്നെയാണ്.