തമിഴ് സിനിമയിലെ മുത്താണ് മക്കൾ സെൽവനെന്ന് അറിയപ്പെടുന്ന വിജയ് സേതുപതി. ആദ്യം ചെറിയ സപ്പോർട്ടിങ്ങ് റോളുകളിലാണ് സേതുപതി സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്. അഞ്ച് വർഷത്തോളം ചെറിയ വേഷങ്ങളിൽ ഒതുങ്ങി നിന്ന താരം 2010 ൽ പുറത്തിറങ്ങിയ തെന്മേർക്ക് പരുവകട്രിന എന്ന സിനിമയിലൂടെയാണ് ആദ്യം നായകനായെത്തുന്നത്.
വൈവിധ്യമാർന്ന വേഷങ്ങളിലൂടെ ആരാധകരെ സൃഷ്ടിച്ച താരം മുൻ നിര നായകന്മാരുടെ വില്ലനായും അഭിനയിച്ചിട്ടുണ്ട്. ആ വേഷങ്ങൾ എല്ലാം തന്നെ താരത്തിന് നേടി കൊടുത്തത് പ്രശംസകളാണ്. ഇപ്പോഴിതാ താരത്തിന്റെ മുൻപത്തെ ഒരു അഭിമുഖത്തിന്റെ വീഡിയോ വൈറലാവുകയാണ്. താൻ നിരീശ്വര വാദിയാണെന്നും എന്നാൽ മറ്റുള്ളവരുടെ വിശ്വാസത്തെ ബഹുമാനിക്കുന്നുണ്ട് എന്നുമാണ് വിജയ് സേതുപതി പറയുന്നത്. സഹമനുഷ്യരെ താൻ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്നും അവരെയാണ് ദൈവമായി കാണുന്നതെന്നും താരം പറയുകയാണ്.
താൻ ഒരു നിരീശ്വര വാദിയാണ്. ഭസ്മം തന്നാലും ഞാൻ വാങ്ങും. തീർത്ഥം തന്നാലും താൻ വാങ്ങും. കാരണം നിങ്ങളെ ബഹുമാനിക്കുന്നു. തന്നോടുള്ള സ്നേഹം കൊണ്ടല്ലേ അത് തനിക്ക് തരുന്നത്. താൻ മറ്റൊരാളുടെ മേലെ ഒന്നും അടിച്ചേൽപ്പിക്കില്ലെന്നും അത് തന്റെ ചിന്തയാണെന്നും വിജയ് സേതുപതി പറയുന്നു.
ഈ ചെയ്യുന്നതാണ് ശരിയെന്ന് ആരോടും തർക്കിക്കാൻ താനില്ല. താൻ സഹമനുഷ്യരെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അവരെയാണ് ദൈവമായി കാണുന്നത്.് എന്തെങ്കിലും ആവശ്യം വന്നാൽ മനുഷ്യനെ സഹായിക്കാൻ വരികയുള്ളൂവെന്നാണ് വിജയ് സേതുപതി അഭിപ്രായപ്പെടുന്നത്.
തന്റെ അമ്മയോട് അമ്പലത്തിൽ പോവാൻ പറയാറുണ്ട്. അവിടെ പോയാൽ സമാധാനം കിട്ടും, അവിടെ പോയി ഇരിക്കാൻ പറയും. ഒന്നും ആവശ്യപ്പെടാതെ ഒന്നും പ്രതീക്ഷിക്കാതെ സമാധാനത്തോടെ പോയി ഇരുന്നിട്ട് വരാൻ പറയും. അക്കാര്യം മറ്റൊരു തരത്തിലാണ് നോക്കുന്നത്. വിശ്വാസമുള്ളത് നല്ലതാണ്. അത് വലിയ ആശ്വാസമാണെന്നും വിജയ് സേതുപതി വീഡിയോയിൽ പറയുന്നുണ്ട്.
കഴിഞ്ഞദിവസം മുൻഎംപിയും ബിജെപി നേതാവുമായ നടൻ സുരേഷ് ഗോപി നടത്തിയ വി ദ്വേ ഷ പ്രസംഗം വലിയ ചർച്ചയായിരുന്നു. ഈ വിവാദമങ്ങൾക്ക് പിന്നാലെയാണ് വിജയ് സേതുപതിയുടെ പഴയ വീഡിയോ വീണ്ടും പ്രചരിച്ചത്.
അവിശ്വാസികൾക്ക് സർവനാശം വരട്ടെ എന്ന് താൻ ശ്രീകോവിലിന് മുന്നിൽ നിന്ന് പ്രാർത്ഥിക്കും എന്നാണ് ശിവരാത്രിയോട് അനുബന്ധിച്ച് ആലുവയിൽ നടന്ന പരിപാടിയിൽ വെച്ച് സുരേഷ് ഗോപി പറഞ്ഞത്. അവിശ്വാസികളോട് സ്‌നേഹമില്ലെന്നും എല്ലാ മതവിശ്വാസികളേയും താൻ ബഹുമാനിക്കുന്നു എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
അവനവന്റെ മതത്തെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ മറ്റ് മതസ്ഥരുടെ വിശ്വാസത്തേയും സ്‌നേഹിക്കാൻ സാധിക്കണം. ഖുർആനേയും ബൈബിളിനേയും മാനിക്കാൻ കഴിയണം. സ്‌നേഹവും അങ്ങനെ തന്നെയാണെന്നും തന്റെ ഈശ്വരന്മാരെ സ്‌നേഹിക്കുന്നത് പോലെ ലോകത്തുള്ള വിശ്വാസികളായ എല്ലാ മനുഷ്യരെയും താൻ സ്‌നേഹിക്കും. എന്നാൽ അവിശ്വാസികളോട് ഒട്ടും തന്നെ സ്‌നേഹമില്ല എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.
വിശ്വാസികളുടെ അവകാശത്തിലേക്ക് ധ്വം സ ന രൂപേണ വരുന്ന ഒരു ശക്തിയോടും പൊറുക്കില്ല. അവരുടെ സർവ്വ നാ ശ ത്തിന് വേണ്ടി ശ്രീകോവിലിന്റെ മുന്നിൽ നിന്ന് പ്രാർത്ഥിക്കുമെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.