മക്കൾസെൽവന്റെ മലയാള അരങ്ങേറ്റം; മാർക്കോണി മത്തായിയുടെ രസകരമായ ടീസർ എത്തി

40

മക്കൾസെൽവം വിജയ് സേതുപതിയും ജയറാമും ഒന്നിക്കുന്ന ചിത്രം മാർക്കോണി മത്തായിയുടെ ടീസർ റിലീസ് ചെയ്തു.

വളരെ ആകാംഷയുണർത്തുന്നതാണ് ടീസർ. മികച്ച പ്രതകരണമാണ് വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.

Advertisements

ഛായാഗ്രാഹകൻ സനിൽ കളത്തിൽ ആദ്യമായി സംവിധാനം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജോസഫിലൂടെ തിളങ്ങിയ ആത്മീയ നായികയായി എത്തുന്നു.

മൂവരും ഒന്നിച്ചുള്ള പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുള്ളത്.

സത്യം ഓഡിയോസ് ഈ ചിത്രത്തിലൂടെ സത്യം സിനിമാസ് എന്ന ബാനറിൽ നിർമ്മാണ രംഗത്തേക്ക് കടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

സത്യം ഓഡിയോസ് ആദ്യമായി നിർമ്മാണ രംഗത്തേക്ക് കടക്കുന്ന ചിത്രം കൂടിയാണ് മാർക്കോണി മത്തായി.

അജു വർഗ്ഗീസ്, സിദ്ധാർത്ഥ് ശിവ, സുധീർ കരമന, ജോയി മാത്യു, റീന ബഷീർ, മല്ലിക സുകുമാരൻ, അനാർക്കലി, കലാഭവൻ പ്രജോദ്, ടിനിടോം, അനീഷ്, പ്രേം പ്രകാശ്, ആൽഫി, നരേൻ, ഇടവേള ബാബു, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

സനിൽ കളത്തിലും റെജീഷ് മിഥിലയും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

അനിൽ പനച്ചൂരാന്റെയും ഹരിനാരായണന്റെയും വരികൾക്ക് എം.ജയചന്ദ്രൻ ഈണം പകർന്നിരിക്കുന്നു.

Advertisement