മോഹൻലാലും മമ്മൂട്ടിയും ഒന്നുമല്ല മലയാളത്തിൽ മികച്ച നടൻ, മറ്റൊരാൾ; വിജയ് സേതുപതി

12

മക്കൾ സെൽവൻ വിജയ് സേതുപതിയുടെ വാക്കുകൾക്കായി കാതോർത്തിരിക്കുന്നവരാണ് തമിഴ് സിനിമയിലെയും മലയാളത്തിലേയും താരത്തിന്റെ ആരാധകർ.

വിജയ് സേതുപതി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന മാർക്കോണി മത്തായിയുടെ ഷൂട്ടിങ്ങിനായി അദ്ദേഹം ഇപ്പോൾ കൊച്ചിയിലുണ്ട്.

Advertisements

ജയറാം നായകനാകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ വച്ച് വിജയ് സേതുപതി മാധ്യമപ്രവർത്തകർ ചോദിച്ച ഒരു ചോദ്യത്തിന് നൽകിയ രസകരമായ മറുപടി ആണിപ്പോൾ വൈറൽ.

മലയാളത്തിൽ മികച്ച നടൻ മോഹൻലാൽ ആണോ മമ്മൂട്ടി ആണോ എന്ന ചോദ്യത്തിനാണ് അദ്ദേഹം രസകരമായ മറുപടി നൽകിയത്.

ആ ചോദ്യത്തിന് ഉത്തരം ഇതുവരെ അറിയില്ലേ എന്ന് ചോദിച്ച വിജയ് സേതുപതി ചൂണ്ടുകാണിച്ചത് ഉപ്പും മുളകിലെ അൽ സാബിത്തിനെ ആണ്.

അൽ സാബിത് പോലും ഗംഭീര പ്രകടനമാണ് ചിത്രത്തിൽ നൽകുന്നത് എന്ന് വിജയ് സേതുപതി പറഞ്ഞു

Advertisement