അവളാണ് എന്റെ ജീവവായു’; ഇതുവരെ പറയാത്ത പ്രണയ രഹസ്യം വെളിപ്പെടുത്തി വിജയ് സേതുപതി

27

തന്റെ കാതല്‍ രഹസ്യങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് പുതു തലമുറയുടെ സൂപ്പര്‍ നായകന്‍ വിജയ്‌ സേതുപതി. കൊല്ലം സ്വദേശിയായ ജെസ്സിയാണ് വിജയ്‌ സേതുപതിയുടെ ജീവിതത്തിലേക്ക് പ്രണയ സുഗന്ധവുമായി എത്തിയ നായിക, വിവാഹ നിശ്ചയ ദിവസമാണ് താന്‍ ജെസ്സിയെ ആദ്യമായി കാണുന്നതെന്ന് വിജയ്‌ സേതുപതി പറയുന്നു.

Advertisements

വിവാഹ ശേഷവും ഏറെ സന്തോഷകരമാണ് ഞങ്ങളുടെ ജീവിതം. ജീവിതത്തില്‍ ജെസ്സി ഒരു പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ലെന്നും വിജയ്‌ സേതുപതി വ്യക്തമാക്കുന്നു, സിനിമ എന്ന തന്റെ എക്കാലത്തെയും വലിയ സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ജെസ്സി ഒപ്പം നിന്നിരുന്നുവെന്നും അതൊരു വലിയ ഭാഗ്യമായി കരുതുന്നുവെന്നും വിജയ്‌ സേതുപതി പറയുന്നു.

ഞാന്‍ ജോലി ചെയ്യുമ്പോള്‍ ജെസ്സിയും ദുബായ് ജോലി ചെയ്യുന്നുണ്ടായിരുന്നു, എന്റെ ഒരു സുഹൃത്ത് വഴിയാണ് ഞാന്‍ ജെസ്സിയെ പരിചയപ്പെട്ടത്. ഞങ്ങള്‍ പരസ്പരം നേരിട്ട് കാണാറില്ലായിരുന്നു, ഓണ്‍ലൈന്‍ ചാറ്റ് വഴിയാണ് കൂടുതല്‍ നേരവും അടുത്തത്.

ജെസ്സി കൊല്ലം സ്വദേശി ആണെങ്കിലും പഠിച്ചതും വളര്‍ന്നതുമൊക്കെ ചെന്നൈയിലാണ്. വീട്ടില്‍ ഞങ്ങളുടെ പ്രണയം തുറന്നു പറഞ്ഞപ്പോള്‍ വലിയ എതിര്‍പ്പുകളുണ്ടായിരുന്നു, പക്ഷെ പിന്നീടു അവര്‍ ഞങ്ങളുടെ ബന്ധം അംഗീകരിക്കുകയായിരുന്നു. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കവേയാണ് വിജയ്‌ സേതുപതി തന്റെ കാതല്‍ രഹസ്യം പ്രേക്ഷകരുമായി പങ്കുവെച്ചത്.

Advertisement