രാജ്യാന്തര തലത്തിലെ മികച്ച നടനുള്ള പുരസ്‌കാരം ലണ്ടനില്‍ ഏറ്റുവാങ്ങി വിജയ്; ആവേശത്തില്‍ ആരാധകര്‍

35

ലണ്ടന്‍: ലോകം മുഴുവന്‍ ആരാധകരുള്ള താര രാജാവാണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്. താരത്തിന്റെ ഓരോ സിനിമകള്‍ക്കും ലഭിക്കുന്ന സ്വീകാര്യത അതാണു തെളിയിക്കുന്നത്.

ലണ്ടന്‍ ആസ്ഥാനമായുള്ള ഐഎആര്‍എ അവാര്‍ഡില്‍ രാജ്യാന്തരതലത്തില്‍ ഈ വര്‍ഷത്തെ മികച്ച നടനുള്ള പുരസ്‌കാരം അദ്ദേഹത്തിനായിരുന്നു.

Advertisements

പുരസ്‌കാരം വാങ്ങാന്‍ വിജയ് ലണ്ടനില്‍ പോയതിന്റെയും അവാര്‍ഡ് സ്വീകരിക്കുന്നതിന്റെയും ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ആറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് ഇനി അഭിനയിക്കുക. താരത്തിന്റെ മുന്‍ റിലീസായ സര്‍ക്കാര്‍ വലിയ വിജയമാണ്.

Advertisement