കേരളത്തില്‍ വിജയ് തരംഗം ആഞ്ഞടിക്കുന്നു; റിലീസിന് മുമ്പേ കോടികള്‍ വാരി സര്‍ക്കാര്‍!

21

ഇളയ ദളപതി വിജയ് നായകനാകുന്ന ദീപാവലി ചിത്രം റിലീസിംഗ് മുമ്പേ കേരളത്തില്‍ നിന്ന് സ്വന്തമാക്കിയത് മൂന്ന് കോടി. അഡ്വാന്‍സ് ബുക്കിംഗിലൂടെ മാത്രമാണ് ഇത്രയും തുക സിനിമ നേടിയത്.

Advertisements

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സര്‍ക്കാര്‍ കേരളത്തില്‍ 402 സ്ക്രീനുകളിലാണ് പ്രദര്‍ശിപ്പിക്കുക. 300 ഫാന്‍സ് ഷോയാണ് ആദ്യ ദിവസം ഉണ്ടാകുക. രാവിലെ5.30നും 6.30നും പലയിടത്തും ഫാന്‍സ് ഷോയുമുണ്ടാകും. ഇതോടെയാണ് സര്‍ക്കാര്‍ കേരളത്തിലും തരംഗമാകുമെന്ന് വ്യക്തമായത്.

വിവാദങ്ങളുണ്ടാക്കിയ മെര്‍സലിനു ശേഷം പുറത്തിറങ്ങുന്ന വിജയ് ചിത്രത്തിന് വമ്ബന്‍ റിലീംസാകും ഉണ്ടാകുക. 80 രാജ്യങ്ങളിലായി 1200 സ്‍ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. തമിഴിനു പുറമേ തെലുങ്കിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കും.

മെര്‍സലില്‍ കേന്ദ്ര സര്‍ക്കാരിന്റെ വീഴ്‌ചകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ തമിഴ്‍നാട് രാഷ്‍ട്രീയത്തിലെ സംഭവവികാസങ്ങള്‍ കൂട്ടിയിണക്കിയുള്ള ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ് മെര്‍സല്‍.

മുന്‍ മുഖ്യമന്ത്രി ജയലളിയുടെ മരണവും തുടര്‍ന്നുള്ള രാഷ്‌ട്രീയ സാഹചര്യവും സിനിമയില്‍ പറയുന്നുണ്ടെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Advertisement