രഞ്ജിതമേ.. കേട്ടപ്പോള്‍ കുഞ്ഞ് ആദ്യമായി അനങ്ങി; ഇപ്പോഴിതാണ് അവസ്ഥ! ദളപതി ഫാന്‍ തന്നെ കുഞ്ഞെന്ന് വിജയ് മാധവും ദേവികയും

68

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭര്‍ത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയില്‍ ആയിരുന്നു ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും വിവാഹം ചെയ്തത്.

സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഒരുമിച്ച് ഷോകള്‍ ചെയ്തതിലൂടെ സുഹൃത്തുക്കളായ രണ്ട് പേരും പിന്നീട് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം.

Advertisements

തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. ഗുരുവായൂരമ്പലത്തില്‍ വെച്ചാണ് വിവാഹം നടന്നത്. പ്രണയ വിവാഹമല്ല തങ്ങളുടേതെന്നും സുഹൃത്തുക്കളായിരുന്ന തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുക ആയിരുന്നെന്നും ദേവിക പറഞ്ഞിരുന്നു.

ALSO READ- കുറച്ചു ദിവസത്തേക്ക് ഒരു ബ്രേക്ക് എടുക്കുന്നു, ഇന്‍ഷാ അള്ളാഹ് അധികം വൈകാതെ തന്നെ മടങ്ങിയെത്തും; കുറച്ച് ഡിപ്രഷനുണ്ട്; ആരാധികയ്ക്ക് അന്‍ഷിനല്‍കിയ മറുപടി ഇങ്ങനെ

ഇതിനിടെ, ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് വിജയ് മാധവും ദേവിക നമ്പ്യാരും രംഗത്തെത്തിയിരുന്നു. ഇരുവരും അച്ഛനും അമ്മയും ആവാന്‍ പോകുന്ന വാര്‍ത്തയാണ് ഇരുവരും പുറത്തുവിട്ടത്. വിവാഹശേഷം സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദേവികയും വിജയിയും. സ്വന്തമായി യൂട്യൂബ് ചാനലുള്ള താരദമ്പതികള്‍ തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ കുഞ്ഞ് ആദ്യമായി അനങ്ങിയത് അനുഭവപ്പെട്ടതിനെ കുറിച്ച് താരദമ്പതികള്‍ പറയുന്ന വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ALSO READ- പൊന്നൂസിന്റെ ചുട്ടമറുപടി എന്ന കേട്ടപ്പോള്‍ത്തന്നെ മുട്ട് വിറച്ചു; കണ്ടിട്ട് എനിക്ക് ക്ഷീണം വന്നു; ഗ്ലൂക്കോസ് പറഞ്ഞിട്ടുണ്ട്; ഹെലന്‍ ഓഫ് സ്പാര്‍ട്ടയുടെ ചുട്ടമറുപടി!

വാരിസ് എന്ന ചിത്രത്തിലെ രഞ്ജിതമേ എന്ന പാട്ട് കേട്ട ദിവസമാണ് ആദ്യമായി ദേവികയ്ക്ക് വയറ്റില്‍ അനക്കം അനുഭവപ്പെട്ടതത്രെ. പിന്നീട് ഇങ്ങോട്ട് എപ്പോഴൊക്കെ ആ പാട്ട് കേള്‍ക്കുന്നുവോ അപ്പോഴൊക്കെ വാവ ഇളകാന്‍ തുടങ്ങും. ഇന്ന് വാരിസ് എന്ന സിനിമ കാണാനായി പോയപ്പോഴും ഇത് തന്നെയായിരുന്നുവത്രെ അവസ്ഥയെന്നും വിജയ് മാധവ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

വാരിസ് എന്ന സിനിമ കാണുമ്പോള്‍ കുഞ്ഞ് വയറ്റില്‍ നിന്ന് അനക്കം തന്നെയായിരുന്നു. ഇതൊരു സിനിമയ്ക്ക് വേണ്ടിയുള്ള പ്രമോഷന്‍ അല്ല എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് വിജയ് മാധവ് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്.

അതേസമയം, കുഞ്ഞ് ഇപ്പോള്‍ തന്നെ ഒരു ദളപതി വിജയ് ഫാന്‍ ആണ് എന്നാണ് വിജയ് മാധവും ദേവിക നമ്പ്യാരും പറയുന്നത്.

‘എന്തായാലും എല്ലാര്‍ക്കും ഫാമിലി ആയി കാണാന്‍ നല്ലൊരു കുടുംബ ചിത്രം ആണ് വാരിസ്. ഇടക്കൊക്കെ കണ്ണ് നനയിച്ചു, ഒപ്പം മാസ്സ്, പിന്നെ അടിപൊളി കുത്തു പാട്ടും ഡാന്‍സും, ഒരു കിടിലന്‍ വിജയ് പൊങ്കല്‍ ചിത്രം’- വിജയ് മാധവ് കുറിച്ചു.

Advertisement