വളരെ അ പ കടം പിടിച്ചതാണ്; ഇന്ന് രാത്രിക്ക് മുന്‍പ് ദേവിക മനസിലാക്കണം, ഞാനിപ്പോ അത് അറിയിക്കാന്‍ പോകുകയാണ്; പുതിയ സന്തോഷവുമായി വിജയ് മാധവും ദേവികയും

188

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭര്‍ത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയില്‍ ആയിരുന്നു ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും വിവാഹം ചെയ്തത്. സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്.

ഒരുമിച്ച് ഷോകള്‍ ചെയ്തതിലൂടെ സുഹൃത്തുക്കളായ രണ്ട് പേരും പിന്നീട് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം.

Advertisements

മാസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. ഗുരുവായൂരമ്പലത്തില്‍ വെച്ചാണ് വിവാഹം നടന്നത്. പ്രണയ വിവാഹമല്ല തങ്ങളുടേതെന്നും സുഹൃത്തുക്കളായിരുന്ന തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുക ആയിരുന്നെന്നും ദേവിക പറഞ്ഞിരുന്നു.

ALSO READ- കുഞ്ഞിനെ കാണാന്‍ എത്തി, ഓമനിക്കുന്ന ചിത്രം പങ്കുവെച്ച് വിഷ്ണു; വിവാഹമോചിതരാകുമെന്ന തീരുമാനത്തില്‍ നിന്ന് മാറിയോ? അനുശ്രീയുടെ പ്രതികരണം ഇങ്ങനെ

ഇതിനിടെ, ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് വിജയ് മാധവും ദേവിക നമ്പ്യാരും രംഗത്തെത്തിയിരുന്നു. ഇരുവരും അച്ഛനും അമ്മയും ആവാന്‍ പോകുന്ന വാര്‍ത്തയാണ് ഇരുവരും പുറത്തുവിട്ടത്. പിന്നാലെ ദേവികയുടെ ശാരീരിക അസ്വസ്ഥതകളെ കുറിച്ചും വിജയ് മാധവ് പറഞ്ഞിരുന്നു. ഇപ്പോഴിതാ യൂട്യൂബ് ചാനലില്‍ സജീവമാണ് ഇരുവരും. കുഞ്ഞുകുഞ്ഞു വിശേഷങ്ങളും പാചക പരീക്ഷണങ്ങളുമൊക്കെയാണ് ചാനലിലെ വിശേഷങ്ങള്‍.

ഇപ്പോഴിതാ വിജയ് മാധവ് ‘ഇന്ന് രാത്രിക്ക് മുന്‍പ് ദേവിക മനസിലാക്കണം.,ഞാനിപ്പോ അത് അറിയിക്കാന്‍ പോകുകയാണ് …വളരെ അപകടം പിടിച്ച ഘട്ടത്തില്‍ നിന്നാണ് എനിക്ക് തുടങ്ങേണ്ടത്. എനിക്കറിയാം, നിങ്ങള്‍ എല്ലാരും ഭയന്നു’-എന്ന പോസ്റ്റുമായി എത്തിയിരിക്കുകയാണ്.

ALSO READ- സമീപകാല ചിത്രങ്ങളുടെ പരാജയം, പ്രതാപം തിരിച്ചു പിടിക്കാൻ സിദ്ദീഖ് മമ്മൂട്ടിയുമായി കൈകോർക്കുന്നു, തകർപ്പൻ കോമഡി എന്റർടെയിന്റെ് ഒരുങ്ങുന്നു

അര്‍ധ രാത്രി 12 മണി കഴിഞ്ഞാല്‍ എന്റെ നായികയായ ദേവിക പൂര്‍ണമായി ഒരു ഗായിക ആയി മാറും എന്നാണ് വിജയ് മാധവ് കുറിക്കുന്നത്. ‘അതിനു എനിക്ക് നിങ്ങളുടെ സഹായം കൂടിയേ തീരൂ. ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു. സ്വന്തം ഭര്‍ത്താവില്‍ നിന്ന് തന്നെ അവള്‍ അതറിയണം, താനൊരു ഗായികയാണെന്ന്’- വിജയ് മാധവ് കുറിച്ചതിങ്ങനെ.

കൂടാതെ, ‘ആ നിമിഷത്തെ ദേവിക അതിജീവിച്ചാല്‍ പ്രതീക്ഷയുടെ ഒരു നേര്‍ത്ത വഴി എനിക്ക് തുറന്നു കിട്ടും,പിന്നെ ഞങ്ങള്‍ ഒരുമിച്ചു ഗാനമേള നടത്തി ജീവിച്ചോളാം. എല്ലാരും പ്രാര്‍ത്ഥിക്കണം ഞങ്ങളെ അനുഗ്രഹിക്കണം’- എന്നൊക്കെയാണ് രസകരമായി വിജയ് മാധവ് പറയുന്നത്.

ഇപ്പോഴിതാ ഈ പോസ്റ്റ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാണ് കുറിപ്പ്. ആശംസകള്‍ക്കും പ്രാര്‍ത്ഥിനകള്‍ക്കും ഒപ്പം ദേവികയെ ഉപദേശിക്കുന്നവരും കുറവല്ല.

‘ദേവികയുടെ പാട്ട് നന്നായി. പക്ഷേ, ഈ സമയത്ത് നല്ല ഉറക്കം അത്യാവശ്യമാണ്. പാട്ട് പകലായിക്കൂടേ, കുട്ടികളേ’..മാഷിന്റെ പാട്ടും ദേവുവിന്റെ പാട്ടും അതിമനോഹരം.’

‘എന്റെ മോളെ നിന്നെ കെട്ടിപിടിച്ചു ഒരു ചക്കര ഉമ്മ, ഞങ്ങളുടെ കുഞ്ഞുവാവയും നല്ല ഒരു പാട്ടുകാരനോ പാട്ടുകാരിയോ ആകും ഉറപ്പ്’ എന്നൊക്കെയാണ് കമന്റുകള്‍.

Advertisement