ഒരു ഫോട്ടോ എടുത്തപ്പോൾ സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറുമെന്ന്, വിവാഹനിശ്ചയത്തിന് ശേഷം വേണമെങ്കിൽ പിന്മാറാമെന്ന് വരെ പറഞ്ഞു; വിജയ് മാധവ്

483

കഴിഞ്ഞ വർഷം ഇതേ സമയത്തായിരുന്നു തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞതെന്ന് വിജയ് മാധവ്. ഫെയ്‌സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമായാണ് വിജയ് മാധവ് വിവാഹ നിശ്ചയ ഓർമകൾ പങ്കുവെയ്ക്കുന്നത്. പഴയകാല ചിത്രം പങ്കുവെച്ചാണ് വിജയ് തന്റെ വിവാഹത്തെ കുറിച്ച് മനസ് തുറന്നത്.

Advertisements

ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികഞ്ഞു, എന്റെ സുഹൃത്ത് സുദീപേട്ടൻ കഴിഞ്ഞ ദിവസം അയച്ചു തന്നതാണ് ഈ ചിത്രം. 2012 ൽ ഒരു വാലെന്റൈൻസ് സ്‌പെഷ്യൽ ആൽബത്തിന്റെ റെക്കോർഡിങ് വേളയിൽ ഈ പടം എടുത്തപ്പോൾ സത്യമായിട്ടും സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറും, ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ എന്റെ കൂടെ ഇങ്ങനെ ഉണ്ടാവുമെന്ന് വിജയ് മാധവ് ചിത്രം പങ്കുവെച്ച് കുറിച്ചു.

Also read; എല്ലാവരും നോക്കുന്നത് എന്നിലുള്ള മാറ്റം മാത്രം, മമ്മൂക്ക അന്നും ഇന്നും മധുരപതിനേഴ്; അനശ്വര ചിത്രവുമായി ശ്വേത മേനോൻ

കുറിപ്പ് ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ആശംസകൾ അറിയിച്ച് രംഗത്ത് വന്നത്. പ്രണയവിവാഹമല്ല ഞങ്ങളുടേതെന്ന് ദേവികയും വിജയും നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അഭിനയത്തിൽ മാത്രമല്ല പാട്ടിലും കഴിവുള്ള ദേവിക സീരിയലിനായി പാട്ട് പാടിയിട്ടുണ്ട്. പരമ്പരയ്ക്കായി പാട്ട് പഠിക്കാനായി പോയപ്പോഴാണ് വിജയിനെ ആദ്യമായി കണ്ടുമുട്ടിയത്.

ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകരും ഏറ്റെടുത്തിരുന്നു. ദമ്പതികൾ തങ്ങളുടെ ഓരോ വിശേഷങ്ങളും ആരാധകരുമായി യൂട്യൂബ് ചാനലിലോടെ പങ്കുവെയ്ക്കാറുണ്ട്. ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെയായാണ് വിജയ് മാധവ് ശ്രദ്ധിക്കപ്പെട്ടത്.

പാട്ട് മാത്രമല്ല സംഗീത സംവിധാനവും തനിക്ക് പ്രിയപ്പെട്ടതാണെന്നും വിജയ് വ്യക്തമാക്കിയിരുന്നു. ആരാധികമാരൊക്കെയുണ്ടായിരുന്നുവെങ്കിലും നേരത്തെ പ്രണയമൊന്നുമില്ലെന്നും വിജയ് പറഞ്ഞു. വേണമെങ്കിൽ വിവാഹത്തിൽ നിന്ന് പിൻമാറാമെന്ന് നിശ്ചയം കഴിഞ്ഞതിന് ശേഷം ദേവികയോട് പറഞ്ഞിരുന്നതായും വിജയ് മാധവ് വെളിപ്പെടുത്തി.

Also read; കൂടെ ഉണ്ടാവും എന്ന് കരുതിയവർ മൈന്റ് പോലും ചെയ്തില്ല, നഷ്ടപ്പെട്ടത് എന്റെ നല്ല മുഹൂർത്തങ്ങൾ, എന്റെ സങ്കടം പറഞ്ഞാൽ മനസിലാവില്ല; ആലീസ് ക്രിസ്റ്റി പറയുന്നു

മാഷേ എന്ന് വിളിച്ചാണ് ദേവിക വിജയിനെ പരിചയപ്പെട്ടത്. വിവാഹശേഷവും അതേവിളി തുടരുകയായിരുന്നു. പെട്ടെന്ന് അത് മാറ്റാനാവില്ലെന്നും മാറ്റാൻ ശ്രമിക്കുന്നുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു. ഇരുവർക്കും നിരവധി പേർ ആശംസകൾ കമന്റായി കുറിച്ചു. ഈ സ്‌നേഹവും ഒത്തൊരുമയും ജീവിതകാലം തുടരട്ടെയെന്നും ആശംസിച്ചു.

Advertisement