ആരും അതൊന്നും വിശ്വസിക്കല്ലേ, ഞങ്ങളെ ചതിക്കാന്‍ ആരോ ചെയ്തതാണ്, സന്തോഷ വാര്‍ത്തയ്ക്ക് പിന്നാലെ ദുഃഖവാര്‍ത്തയുമായി വിജയ് മാധവും ദേവികയും

206

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭര്‍ത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയില്‍ ആയിരുന്നു ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും വിവാഹം ചെയ്തത്.

സുഹൃത്തുക്കളായിരുന്ന ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഒരുമിച്ച് ഷോകള്‍ ചെയ്തതിലൂടെ സുഹൃത്തുക്കളായ രണ്ട് പേരും പിന്നീട് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹം. വീട്ടുകാരുടെ സമ്മതത്തോടെ ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം.

Advertisements

മാസങ്ങള്‍ക്ക് മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. തികച്ചും ലളിതമായാണ് വിവാഹം നടത്തിയത്. ഗുരുവായൂരമ്പലത്തില്‍ വെച്ചാണ് വിവാഹം നടന്നത്. പ്രണയ വിവാഹമല്ല തങ്ങളുടേതെന്നും സുഹൃത്തുക്കളായിരുന്ന തങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുക ആയിരുന്നെന്നും ദേവിക പറഞ്ഞിരുന്നു.

Also Read: അവരും മനുഷ്യരാണ്, അവര്‍ക്കും സോഷ്യല്‍മീഡിയ ഉപയോഗിക്കാം, അന്യര്‍ക്കുമുന്നില്‍ ഭാര്യമാരെ പ്രദര്‍ശിപ്പിക്കുകയാണെന്ന കമന്റിന് ചുട്ടമറുപടിയുമായി ബഷീര്‍ ബഷി

ഇതിനിടെ, ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ച് വിജയ് മാധവും ദേവിക നമ്പ്യാരും രംഗത്തെത്തിയിരുന്നു. ഇരുവരും അച്ഛനും അമ്മയും ആവാന്‍ പോകുന്ന വാര്‍ത്തയാണ് ഇരുവരും പുറത്തുവിട്ടത്. വിവാഹശേഷം സോഷ്യല്‍മീഡിയയില്‍ സജീവമാണ് ദേവികയും വിജയിയും.

സ്വന്തമായി യൂട്യൂബ് ചാനലുള്ള താരദമ്പതികള്‍ തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പേരില്‍ ചാനലിലൂടെ ഫേക്ക് മെസ്സേജുകള്‍ അയക്കുന്നുണ്ടെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് വിജയ് മാധവ് ഇ്‌പ്പോള്‍.

Also Read: ആദ്യമായി കിട്ടിയ പ്രണയലേഖനം ചോരകൊണ്ടെഴുതിയതെന്ന് അനുമോള്‍, ഇഷ്ടം പറയാന്‍ വീട്ടില്‍ കള്ളന്‍ കേറിയിട്ടുണ്ടെന്ന് ലക്ഷ്മി നക്ഷത്രയും, പ്രണയലേഖനങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് താരങ്ങള്‍

തന്റെ വീഡിയോകള്‍ക്ക് താഴെ ആരാധകരിടുന്ന കമന്റുകള്‍ക്ക് തന്റെ പേരിലുള്ള ഫേക്ക് അക്കൗണ്ടില്‍ നിന്നാണ് മറുപടി വരുന്നതെന്നും അത് താനല്ല ചെയ്യുന്നതെന്നും വിജയ് പറഞ്ഞു. ഇങ്ങനെ ഒരു പ്രശ്‌നമുള്ളത് കൊണ്ടാണ് തങ്ങള്‍ പുതിയ വീഡിയോകള്‍ ഇടാത്തതെന്നും ആരും ചതിക്കപ്പെടരുതെന്നും സംഭവത്തില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ടെന്നും വിജയ് പറഞ്ഞു,.

തങ്ങളെ തകര്‍ക്കാനോ അല്ലെങ്കില്‍ മിസ് യൂസ് ചെയ്യാനോ ശ്രമിക്കുന്ന ആരോ ആണ് ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നിലെന്നും വിജയ് മാധവ് പറയുന്നു.

Advertisement