ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭര്‍ത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയില്‍ ആയിരുന്നു ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും വിവാഹം ചെയ്തത്.
സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് വിവാഹം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ഇരുവര്‍ക്കും ആത്മജ മഹാദേവ് എന്ന മകനും പിറന്നിരുന്നു. പ്രസവത്തിന്റെ വിശേഷങ്ങളും മകന്റെ വിശേഷങ്ങളുമെല്ലാം ഇരുവരും സോഷ്യല്‍മീഡിയയില്‍ പങ്കിടാറുണ്ട്.
മകന് ആത്മജ മഹാദേവന്‍ എന്ന് പേരിട്ടതോടെ ഇത് പെണ്‍കുഞ്ഞിന്റെ പേരാണല്ലോയെന്നായിരുന്നു വിമര്‍ശനമെന്ന് പറയുകയാണ് വിജയ് മാധവ്. കുഞ്ഞുണ്ടായാല്‍ ഈ പേരിടണമെന്ന് ആഗ്രഹിച്ചിരുന്നു. ദേവികയും ആ ആഗ്രഹത്തിന് ഒപ്പം നിന്നു. അങ്ങനെയാണ് ഈ പേരിട്ടതെന്ന് വിജയ് വിശദീകരിച്ചിരുന്നു.
തങ്ങള്‍ പങ്കിടുന്ന വീഡിയോയ്ക്ക് താഴെയായി നെഗറ്റീവ് കമന്റുകള്‍ കൂടി വരുന്നതിനെക്കുറിച്ച് പറയുകയാണ് ഇപ്പോള്‍ വിജയ് മാധവ്. ഈ വീഡിയോ സാക്ഷിയായി ഞാന്‍ സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂവെന്ന ക്യാപ്ഷനോടെയായിരുന്നു പുതിയ വീഡിയോ പങ്കിട്ടിരിക്കുന്നത്.
വ്ളോഗ് തുടങ്ങിയ സമയത്ത് പോസിറ്റീവ് കമന്റുകളായിരുന്നു വന്നിരുന്നത്. മോന് പേരിട്ടതിന് ശേഷമാണ് പല പല വിഷയങ്ങളിലായി നെഗറ്റീവ് കമന്റുകള്‍ വന്നുതുടങ്ങിയത്. നല്ലത് വിചാരിച്ച് പറയുന്ന നെഗറ്റീവ് കമന്റുകളുമുണ്ടെന്നും വിജയ് മാധവും ദേവികയും പറയുന്നു.
അറിവിന്റെ നിറകുടമാണെന്നാണ് വിചാരം, ആര് പറഞ്ഞാലും കേള്‍ക്കില്ല. തന്നെക്കുറിച്ച് ഇങ്ങനെയുള്ള കമന്റുകളൊക്കെ കണ്ടിട്ടുണ്ട്. ഇതോടെ താനിത്രയും മോശക്കാരനാണോ എന്ന് തനിക്ക് ഇതൊക്കെ വായിക്കുമ്പോള്‍ തോന്നാറുണ്ടെന്നും വിജയ് പറയുന്നു.
കുറച്ചൂടെ സംയമനത്തോടെ, സംസ്‌കാരത്തോടെ, നല്ല രീതിയില്‍ നമുക്ക് കമന്റ് ചെയ്യാമല്ലോ. മുന്‍പൊക്കെ ഒരു വീഡിയോ ഒക്കെ കണ്ടാല്‍ ഞാനും റിയാക്റ്റ് ചെയ്യുമായിരുന്നു. അതേക്കുറിച്ച് കൂടുതല്‍ അന്വേഷിക്കാറൊന്നും മെനക്കെടാറില്ലായിരുന്നു. പൈസയുണ്ടാക്കാനോ പ്രശസ്തിക്കോ വേണ്ടിയല്ല വീഡിയോ ചെയ്യുന്നത്. ജനങ്ങളുമായിട്ട് നമുക്ക് ഇന്ററാക്റ്റ് ചെയ്യാന്‍ പറ്റുന്നുണ്ടല്ലോ, നിര്‍ത്തിക്കഴിയുമ്പോള്‍ എനിക്ക് വീണ്ടും ചെയ്യാന്‍ തോന്നാറുണ്ടെന്നും താരം പറഞ്ഞു.