ദളപതി വിജയ് നായകനാകുന്ന പുതിയ സിനിമ ആലോചനയിൽ. യുവ സംവിധായകൻ ലോകേഷ് കനകരാജ് വിജയ്‌യുമായി ഒന്നിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ലോകേഷ് കനകരാജ് വിജയിയെ തിരക്കഥ വായിച്ചുകേൾപ്പിച്ചു. ചിത്രത്തിന്റെ തിരക്കഥയുടെ പ്രാഥമിക രൂപത്തിൽ വിജയ് സമ്മതം അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ആദ്യ ചിത്രത്തിലൂടെ തന്നെ വരവറിയിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്.
മാനഗരം എന്ന സിനിമ പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ പിടിച്ചുപറ്റിയിരുന്നു.
അതേസമയം അറ്റ്‌ലിയുടെ സിനിമയിലാണ് ഇപ്പോൾ വിജയ് അഭിനയിക്കുന്നത്. ദളപതി 63 എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ വിജയ് ഒരു ഫുഡ്‌ബോൾ കോച്ചായാണ് എത്തുന്നത്.
നേരത്തെ എആർ മുരുഗദോസ്സിന്റെ സംവിധാനത്തിൽ വിജയ് നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ സർക്കാർ വൻ വിജയമായിരുന്നു.