ഒടുവില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാന്‍ ഒരുങ്ങി വിജയ്, വരുന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും

66

ഒത്തിരിയേറെ ആരാധകരുള്ള തമിഴ് സൂപ്പര്‍താരമാണ് വിജയ്. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്തകള്‍ ഏറെ നാളുകളായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ താരം ഇതെല്ലാം നിഷേധിച്ച് രംഗത്തെത്തിയിരുന്നു.

Advertisements

ഇപ്പോഴിതാ താരം ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കാന്‍ പോകുകയാണെന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഒരു മാസത്തിനകം വിജയിയുടെ പുതിയ പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

Also Read:മോശം സിനിമയാവില്ല, ലിജോ എന്ന സംവിധായകനില്‍ വിശ്വാസമുണ്ടെങ്കില്‍ തിയ്യേറ്ററില്‍ പോയി തന്നെ വാലിബന്‍ കാണൂ, ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാക്കുകള്‍ ഇങ്ങനെ

ആരാധക കൂട്ടായ്മ യോഗത്തില്‍ ഇതുസംബന്ധിച്ച് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടന്നുവെന്നാണ് വിവരങ്ങള്‍. കഴിഞ്ഞ ദിവസമായിരുന്നു ആരാധക കൂട്ടായ്മ യോഗം ചെന്നൈയില്‍ ചേര്‍ന്നത്. യോഗം മൂന്നുമണിക്കൂറോളം നീണ്ടുനിന്നിരുന്നു.

വിജയ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് യോഗത്തില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളിലൊന്ന്. എന്നാല്‍ ഇപ്പോള്‍ മത്സരിക്കാനില്ലെന്നും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രദ്ധിച്ചാല്‍ മതിയെന്ന നിലപാടിലാണെന്നുമാണ് വിവരം.

Also Read:അയോധ്യയിലെ പ്രാണപ്രതിഷ്ഠയെ വിമര്‍ശിച്ച മുഖ്യമന്ത്രിയുടെ വീഡിയോ പങ്കുവെച്ച് രാധിക ആപ്‌തെ, നിലപാട് പരസ്യമാക്കി ബോളിവുഡ് താരം

ആരാധക കൂട്ടായ്മയുടെ പ്രസിഡന്റായി വിജയിയെ നിര്‍ദേശിച്ചുകഴിഞ്ഞു.എന്നാല്‍ ആരാധക കൂട്ടായ്മയുമായി ബന്ധപ്പെട്ട് മറ്റ് തരത്തിലുള്ള വിവരങ്ങളൊന്നും പ്രചരിപ്പിക്കരുതെന്ന് അറിയിപ്പുണ്ട്. അതേപ്പറ്റി വിജയ് തന്നെ എല്ലാവിവരങ്ങളും കൃത്യസമയത്ത് നല്‍കുമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ അറിയിച്ചു.

Advertisement