ഒടുവില്‍ തീരുമാനം ആയി: വിജയിയ്ക്ക് നായിക നയന്‍സ് തന്നെ!

15

വിജയ് – ആറ്റ്‌ലി കൂട്ടുകെട്ട് മെര്‍സലിനു ശേഷം മറ്റൊരു ബ്രഹ്‌മാണ്ഡ ചിത്രത്തിനൊരുങ്ങുന്നു. ചിത്രം ഒരു സ്‌പോര്‍ട്‌സ് ത്രില്ലറാണെന്നാണ് കോളിവുഡില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. ചിത്രത്തില്‍ നായികയായെത്തുന്നത് ലേഡി സൂപ്പര്‍സ്‌റ്റാര്‍ നയന്‍താര ആണെന്നും വാര്‍ത്തകളുണ്ട്.

Advertisements

ചിത്രത്തില്‍ നായിക ആരായിരിക്കും എന്ന സംശയം ആരാധകരുടെ മുമ്ബേ ഉണ്ടായിരുന്നു. നയന്‍‌ താരയോ കീര്‍ത്തി സുരേഷോ ആയിരിക്കും എന്ന് ആദ്യ ദിനങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമായിരുന്നെങ്കിലും അവരെയെല്ലാം പിന്നിലാക്കി ഗീതാ ഗോവിന്ദം ഫെയിം രശ്മിക മന്ദാനയുടെ പേര് ഉയര്‍ന്നുവന്നിരുന്നു.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ് – നയന്‍താര കൂട്ടുകെട്ട് ഒരുമിച്ചിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ അത് വീണ്ടും നയന്‍സിലേക്ക് എത്തിയിരിക്കുകയാണ്. വനിതകളുടെ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കുന്ന ഒരു കോച്ചായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നതെന്നും വാര്‍ത്തകളുണ്ട്.

എന്നാല്‍ ഈ വിവരങ്ങളെക്കുറിച്ച്‌ ഔദ്യോഗികമായ സ്ഥിരീകരണം ഒന്നും തന്നെ ഇതുവരെയായി ഉണ്ടായിട്ടില്ല. ഇതുവരെ വിജയ് അഭിനയിച്ചതില്‍ നിന്നെല്ലാം വ്യത്യസ്‌തമായിരിക്കും ഈ ചിത്രത്തിലെ കഥാപാത്രമെന്നാണ് ആറ്റ്‌ലി പറയുന്നത്.

വിജയുടെ അറുപത്തിമൂന്നാമത്തെ ചിത്രമായത് കൊണ്ട് തന്നെ ജേഴ്സി നമ്ബര്‍ 63 എന്നായിരിക്കും ചിത്രത്തിന്‍റെ പേര് എന്നും സൂചനകളുണ്ട്.

Advertisement