ലക്ഷക്കണക്കിന് ആരാധകരുള്ള തമിഴ് സിനിമാതാരമാണ് വിജയ്. നിരവധി അടിപൊളി ചിത്രങ്ങളാണ് വിജയ് ഇതിനോടകം ആരാധകര്‍ക്ക് സമ്മാനിച്ചത്. ഓരോ വര്‍ഷവും വിജയിയുടെ പുതിയ പുതിയ സിനിമകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍ ഒന്നടങ്കം.
ആരാധകര്‍ ഒത്തിരി പ്രതീക്ഷയോടെ കാത്തിരുന്ന വിജയിയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘വരിശ്’. വിജയ്യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. ചിത്രത്തില്‍ നായികയായി എത്തുന്നത് താരറാണ് രശ്മിക മന്ദാനയാണ്. ഇതും ആരാധകര്‍ക്ക് ആകാംഷ വര്‍ധിപ്പിച്ചിരുന്നു.
ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ടുകൊണ്ട് വാരിസ് ഇന്ന് തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്. വിജയ് ചിത്രത്തിനൊപ്പം തല അജിത്തിന്റെ ചിത്രം തുനിവും ഇന്ന് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഫാന്‍സ് ഷോകള്‍ അര്‍ധരാത്രി മുതല്‍ ആരംഭിച്ചുകഴിഞ്ഞു.
വിജയ് ചിത്രം വാരിസിന്റെ വേള്‍ഡ് പ്രീമിയര്‍ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. രാത്രി ഒമ്പതുമണിക്ക് ചെന്നൈസത്യം സിനിമാസില്‍ വെച്ചാണ് പ്രദര്‍ശനം തുടങ്ങിയത്. പ്രേക്ഷകര്‍ ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍മീഡിയ വഴി തുറന്നുപറയാന്‍ തുടങ്ങിയിട്ടുണ്ട്.
Also Read: എന്നോട് വഴക്കിട്ടാണ് മകൻ പോയത്, നഷ്ടങ്ങളിൽ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ്; വികാരധീനയായി സുധ
പ്രമുഖ ട്രേഡ് അനലിസ്റ്റായ രമേശ് ബാല ട്വിറ്റിലൂടെ പറയുന്നത് ചിത്രത്തിന്റെ ആദ്യ പകുതി കളര്‍ഫുള്ളും അടിപൊളിയുമാണെന്നാണ്. ഒരു അച്ഛന്‍ മകന്‍ തര്‍ക്കമാണ് ചിത്രത്തില്‍ പറയുന്നതെന്നും ശരിക്കും ഒരു ദളപതി ഷോ ആണ് ചിത്രമെന്നാണ് ബാല ട്വീറ്റ് ചെയ്തത്.
അതേ സമയം, ചിത്രത്തിന്റെ ആദ്യ പകുതിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകനായ രാജശേഖര്‍ പറയുന്നത് ഗംഭീരം എന്നാണ്. മനോഹരമായ ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആണ് ചിത്രമെന്നും പശ്ചാത്തല സംഗീതം മികച്ചതാണെന്നും ്അദ്ദേഹം പറയുന്നു.