തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള തെലുങ്ക് താര സുന്ദരിയാണ് രശ്മിക മന്ദാന. മലയാളികളടക്കുള്ള യുവ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് രശ്മികയെ. തെന്നിന്ത്യന്‍ യുവസൂപ്പര്‍സ്റ്റാറായ തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട നായകനായി അഭിനയിച്ച് മലയാളി യുവാക്കളുടെ മനസ്സില്‍ കയറി കൂടിയ സിനിമയാണ് അര്‍ജുന്‍ റെഡി.
കേരളത്തില്‍ ഒരുപാട് പ്രശംസ നേടിയ അന്യാഭാഷാ ചിത്രങ്ങളില്‍ ഒന്നായിരുന്നു ആ സിനിമ. അതിന് ശേഷം വിജയ് ദേവരകൊണ്ട തന്നെ നായകനായി എത്തി കേരളത്തില്‍ റിലീസ് ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഗീത ഗോവിന്ദം. വിജയ് ദേവരകൊണ്ടയ്ക്ക് കേരളത്തില്‍ ലഭിച്ച അതെ സ്വീകാര്യത അതിലെ നായികയായ രശ്മിക മന്ദാനയ്കും ലഭിച്ചു.
സൗത്ത് ഇന്ത്യയിലെ ക്യൂട്ട്നെസ് ക്വീന്‍ എന്നാണ് രശ്മികയെ ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെടുന്നത്. ചൈല്‍ഡിഷ് ലുക്കിലുള്ള രശ്മികയുടെ ഫോട്ടോസ് തന്നെയാണ് താരത്തെ ഇത്രയേറെ ആരാധകരുള്ള യുവാ നായികയായി മാറ്റിയത്. ഡിയര്‍ കോമ്രേഡ് എന്ന വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിലും നായികയായി അഭിനയിച്ച രശ്മിക ആയിരുന്നു. ഗീത ഗോവിന്ദം ഹിറ്റാവുകയും രക്ഷിത് ഷെട്ടിയുമായുള്ള വിവാഹ നിശ്ചയം റദ്ദാക്കുകയും ചെയ്തതോടെ രശ്മികയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു.
ഇപ്പോള്‍ രശ്മികയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നിറയുകയാണ്. ഏറെനാളായി ഇരുവരും അടുപ്പത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും വിവാഹനിശ്ചയം ഉടന്‍ നടത്തുമെന്ന വിവരവും അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇവരുടെ വിവാഹനിശ്ചയം സംബന്ധിച്ച വിവരങ്ങള്‍ തെറ്റാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.
രശ്മിയും വിജയ് ദേവരകൊണ്ടയും ഇപ്പോള്‍ ലിവിംഗ് ടുഗേദറിലാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. തത്കാലം ഇരുവരും ഭ ബന്ധം വിവാഹത്തിലേക്ക് കൊണ്ടുപോകേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണെന്നും തങ്ങളുടെ കരിയറിലെ ഏറ്റവും തിരക്കുള്ള സമയങ്ങളിലാണ് ഇരുവരുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
ഇപ്പോള്‍ ദാമ്പത്യജീവിതത്തിലേക്ക് കടന്നാല്‍ കരിയര്‍ ഇല്ലാതാവുമെന്ന് രശ്മികയ്ക്ക് നന്നായി അറിയാം. വിജയുമായുള്ള പ്രണയം ഒരുതരത്തില്‍ പ്രൊമോഷന് വേണ്ടിയാണ് രശ്മിക ഉപയോഗിക്കുന്നതെന്നും രശ്മിക ആധുനിക സംവിധാനങ്ങളുള്ള കാരവാന്‍ ഉണ്ടെങ്കിലേ അഭിനയിക്കൂ എന്ന് പറയുന്ന നടിയാണെന്നും അടുത്തിടെ ഒരു സിനിമ ജേഴ്ണലിറ്റ് പറഞ്ഞിരുന്നു.