നടൻ വിജയ്യുടെ രാഷ്ട്രീയ പ്രവേശനം ഉടൻ? സിനിമയിൽ നിന്നും മൂന്ന് വർഷം ഇടവേള എടുക്കാൻ ഒരുങ്ങി താരം; കാത്തിരിപ്പിൽ ആരാധകർ

130

പാൻ ഇന്ത്യൻ തലത്തിൽ ആരാധകരുള്ള സൂപ്പർതാരമാണ് ദളപതി വിജയ്. അഭിനയിച്ചിട്ടുള്ള സിനിമകളിൽ 95 ശതമാനം ചിത്രങ്ങളും തകർപ്പൻ വിജയങ്ങളാക്കി മാറ്റിയിട്ടുള്ള വിജയിയുടെ ഓരോ ചിത്രങ്ങൾക്ക് വേണ്ടിയും ആവേശത്തോടെ ആണ് ആരാധകർ കാത്തിരിക്കാറുള്ളത്.

സമകാലീന സാഹൂഹിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്റെ നിലപാട് സിനിമയിൽ കൂടിയും അല്ലാതെയും സധൈര്യം വെളിപ്പെടുത്തുന്ന താരം കൂടിയാണ് വിജയ്. തമിഴ്നാട്ടിലെ എസ്എസ്സി, എച്ച്എസ്സി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിൽ വെച്ച് വിദ്യാർത്ഥികളുടെയും അവരുടെ മാതാ പിതാക്കളുടെയും മനം കവർന്നിരുന്നു. വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് പൊതുവെയുള്ള സംസാരം.

Advertisements

ഇതിനിടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശന സൂചനകൾ ശക്തമാക്കി പുതിയൊരു നീക്കം നടത്തിയിരിക്കുകയാണ് വിജയ്. ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് താരത്തെ സംബന്ധിക്കുന്ന പുതിയ വാർത്ത. 2024 പാർലമെന്റ് തെരഞ്ഞെടുപ്പിലോ 2026 ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലോ വിജയ് മത്സരിക്കുമെന്നാണ് പുതിയ സൂചനകൾ തെളിയിക്കുന്നത്.

ALSO READ- സജിത മഠത്തിലിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ് ഒരു തലക്കഥ വൈറലാകുന്നു; ആർക്കുളള കൊട്ടാണ് എന്ന് ആരാധകർ; ആരെക്കുറിച്ചാണെന്ന് വ്യക്തമാക്കാതെ താരവും

രാഷ്ട്രീയ പ്രവേശനത്തിന് വേണ്ടി താരം സിനിമയിൽ നിന്നും വിട്ടുനിൽക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട്. നീണ്ട ഇടവേള തന്നെയാണ് താരം സിനിമാ കരിയറിൽ നിന്നും എടുക്കുന്നതെന്നാണ് തമിഴ് മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ.


താരം, ദളപതി 68 പൂർത്തിയാക്കിയതിന് ശേഷം വിജയ് മൂന്ന് വർഷത്തേക്ക് അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത് രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിവരം.
ALSO READ- ഇളയ ദളപതിക്കിത് കഷ്ടകാലമോ; ലിയോയിലെ ഗാനരംഗത്തിനെതിരെ വീണ്ടും പരാതി; സെൻസർ ബോർഡ് താരത്തെ പിന്തുണക്കുന്നുവെന്നും പരാമർശം
അതേസമയം, വിജയ് മക്കൾ ഇയക്കം സംഘടിപ്പിച്ച പരിപാടിയിൽ വിജയ് പങ്കെടുത്തതോടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തേക്കുറിച്ചുള്ള വാദങ്ങൾ ശക്തമായിരുന്നു. താരം രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന കാര്യത്തിൽ തമിഴകത്ത് വലിയ തോതിലുള്ള ചർച്ചകൾ തുടരുകയാണ്.

അതേസമയം, വിജയ് അടുത്തിടെയായി നടത്തുന്ന പരിപാടികളെല്ലാം തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടു കൊണ്ടാണെന്നും ഒരു വിഭാഗം ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്. സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളുമടക്കം വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തേക്കുറിച്ച് പ്രതികരിക്കുന്നുണ്ട്. എന്നാൽ വിജയ് ഇക്കാര്യത്തിൽ പരസ്യ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.

വിജയ്യുടെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകരും. നിലവിൽ ലോകേഷ് കനകരാജിന്റെ ലിയോ ആണ് വിജയ്യുടെ ചിത്രീകരണം പൂർത്തിയായ ചിത്രം. ലിയോയ്ക്കായി ഏറെ ആകാംക്ഷയോടെയാണ് സിനിമ പ്രേക്ഷകർ കാത്തിരിക്കുന്നത്. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ലിയോ.

Advertisement