ആറ്റ്‌ലി ചിത്രത്തില്‍ വിജയ് വനിതാ ടീമിന്റെ കോച്ച്, എത്തുന്നത് പുത്തന്‍ മസ്‌കുലൈന്‍ ഗെറ്റപ്പില്‍, തടികൂട്ടും, മേക്കോവര്‍ കിടുക്കുമെന്ന് സൂചന

22

തെരി, മെര്‍സല്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം സംവിധായകന്‍ ആറ്റ്‌ലി വീണ്ടും ദളപതി വിജയുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം അടുത്തിടെയാണ് നടന്നത്.

Advertisements

ദളപതി 63 എന്ന താല്‍ക്കാലിക പേരില്‍ അറിയപ്പെടുന്ന ചിത്രത്തിനായി വിജയ് മേക്ക് ഓവറിന് ഒരുങ്ങുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ലഭിക്കുന്നത്. തന്റെ മെലിഞ്ഞ സാധാരണ ലുക്കില്‍ നിന്ന് മാറി കുറച്ചു കൂടി മസ്‌കുലൈന്‍ ആയ കായികതാരത്തിന് ഇണങ്ങുന്ന പ്രകൃതത്തിലേക്ക് വിജയ് മാറുക. ചിത്രം ഒരു സ്‌പോര്‍ട്‌സ് ത്രില്ലറാണെന്ന സൂചനകളെ ബലപ്പെടുത്തുന്നതാണ് ഈ വിവരം.

വനിതകളുടെ ഫുട്‌ബോള്‍ ടീമിനെ പരിശീലിപ്പിക്കുന്ന ഒരു കോച്ചായിട്ടാണ് ചിത്രത്തില്‍ വിജയ് എത്തുന്നതെന്നാണ് അഭ്യൂഹം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. വിജയിന്റെ ഇതുവരെ കാണാത്ത തരത്തിലുള്ള ചിത്രമായിരിക്കുമിതെന്നാണ് ആറ്റ്‌ലി പറയുന്നത്.

ഷൂട്ടിംഗ് ജനുവരിയോടെ ആരംഭിക്കുമെന്നാണ് സൂചന. എജിഎസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചിട്ടുണ്ട്.

അവസാന രണ്ട് ചിത്രങ്ങളും 200 കോടി ക്ലബിലെത്തിച്ച വിജയിന്റെ പുതിയ ചിത്രത്തെയും പ്രതീക്ഷയോടെയാണ് ആരാധകര്‍ കാണുന്നത്. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കുന്ന ചിത്രത്തില്‍ ഏറെക്കുറെ മെര്‍സല്‍ ടീം തന്നെയാണ് അണിനിരക്കുന്നത്.

Advertisement