മന്ത്ര തന്നെ ആ വേഷം ചെയ്യണമെന്ന് വിജയ്ക്ക് നിർബന്ധമായിരുന്നു; അവസാനം അണിയറ പ്രവർത്തകർ അവരെ തന്നെ സിനിമയിൽ കാസ്റ്റ് ചെയ്തു; ലൗ ടുഡെയിൽ മന്ത്ര എത്തിയത് അങ്ങനെ

463

സിനിമ മേഖലയിൽ നിന്ന് പലപ്പോഴും പല കഥകളും പുറത്തു വരാറുണ്ട്. ചിലതിൽ സത്യമുണ്ടാവാം, മറ്റ് ചിലത് ഗോസിപ്പ് മാത്രമാവാം. ചിലർ എന്നും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുമ്പോൾ മറ്റ് ചിലർ വല്ലപ്പോഴുമായിരിക്കാം ഇടം പിടിക്കാറുള്ളത്. അങ്ങനെ വല്ലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കുന്ന താരങ്ങളിലൊരാളാണ് ഇളയ ദളപതി വിജയ്. ഇപ്പോഴിതാ വിജയുമായി ബന്ധപ്പെട്ട ഒരു കഥയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഫാമിലി മാൻ എന്നാണ് വിജയിയെ ആരാധകർ വിശേഷിപ്പിക്കാറുള്ളത്. എന്നാൽ ഇപ്പോൾ മുമ്പ് തെന്നിന്ത്യയിൽ കത്തിനിന്നൊരു നടിയെ അവരുടെ സൗന്ദര്യത്തിൽ ആകൃഷ്ടനായി നിർബന്ധം പിടിച്ച് തന്റെ സിനിമയിൽ വിജയി അഭിനയിപ്പിച്ചുവെന്നൊരു കഥയാണ് സിനിമാ മേഖലയിൽ നിന്നും വരുന്നത്. നടി മന്ത്രയെയാണ് വിജയിയുടെ നിർബന്ധപ്രകാരം 1997ൽ പുറത്തിറങ്ങിയ ലവ് ടുഡെയിൽ അണിയറപ്രവർത്തകർ കാസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്.

Advertisements

Also Read
ആ ചിത്രങ്ങൾ ലീക്കാകാൻ പാടില്ലായിരുന്നു; അത് എന്നിൽ കുറച്ച് അസ്വസ്ഥയുണ്ടാക്കി; തുറന്ന് പറച്ചിലുമായി അനിരുദ്ധ് രവിചന്ദർ

തന്റെ പത്താം വയസ്സിൽ തെലുങ്ക് സിനിമയിലൂടെ അഭിനയത്തിലേക്ക് കടന്ന താരമാണ് മന്ത്ര. വിജയ എന്നാണ് യഥാർത്ഥ പേരെങ്കിലും റാസി എന്ന പേരിലാണ് അവർ തമിഴ് സിനിമാ മേഖലയിൽ അറിയപ്പെട്ടത്. മന്ത്ര എന്ന പേരിൽ തമിഴിലും താരം പ്രശസ്തയായി. പ്രിയം എന്ന തമിഴ് സിനിമയിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടക്ക് നടൻ വിജയകുമാറിന്റെ മകനായ അരുണിന് മന്ത്രയോട് പ്രണയം തോന്നി തുടങ്ങി. ആ സമയത്ത് സിനിമയിൽ ക്ലിക്കായി കൊണ്ടിരിക്കുന്ന അരുണിന്റെ കരിയറിനെ പ്രണയം ബാധിക്കും എന്ന് കണ്ടതോടെ പിതാവായ വിജയ്കുമാർ പ്രണയത്തിൽ നിന്ന പിന്മാറാനായി നടനോട് ആവശ്യപ്പെട്ടു.

ലൗ ടുഡേ എന്ന ചിത്രത്തിൽ വിജയുടെ നായിക സുവ്വലക്ഷ്മിയായിരുന്നു. മന്ത്ര അഭിനയിച്ചതാകട്ടെ നായികയുടെ സുഹൃത്തിന്റെ വേഷവും. നായികയുടെ സുഹൃത്തായ സെക്കന്റ് ഹീറോയിനായി അഭിനയിക്കാൻ കാസ്റ്റ് ചെയ്യാൻ നിരവധി നടിമാരുടെ പേര് സംവിധായകൻ പറഞ്ഞിരുന്നെങ്കിലും മന്ത്ര തന്നെ ആ കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന നിലപാടിൽ വിജയ് ഉറച്ച് നിന്നു എന്നാണ് റിപ്പോർട്ടുകൾ. അവസാനം മന്ത്രയെ തന്നെ അണിയറ പ്രവർത്തകർ കാസ്റ്റ് ചെയ്തു.

Also Read
അഭിഷേക് എന്റെ ഭർത്താവാണ്; ഐശ്വര്യ അയാളെ തട്ടിയെടുത്തു; കൈമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതി; കേസെടുക്കാതെ പോലീസ്

അതേസമയം സംവിധായകനെ വിവാഹം കഴിച്ച് സിനിമയിൽ നിന്ന് മാറി നില്ക്കുകയാണ് മന്ത്ര ഇപ്പോൾ. വളരെ വിരളമായി സിനിമകളിൽ താരം പ്രത്യക്ഷപ്പെടാറുണ്ട്. 2005 ലായിരുന്നു താരത്തിന്റെ വിവാഹം. കൂടെ അഭിനയിക്കുന്നവരെ സ്വന്തം വ്യക്തിത്വത്തിൽ ആക്യഷ്ടയാക്കാൻ താരത്തിന് കഴിയുമെന്നായിരുന്നു മന്ത്രയെ കുറിച്ചുള്ള റിപ്പോർട്ടുകൾ

Advertisement