ഇളയ ദളപതി വിജയ് മുഖ്യമന്ത്രി ആകും

25

ജയലളിതയുടെയും കരുണാനിധിയുടെയും വിയോഗത്തെ തുടര്‍ന്ന് തമിഴ് നാട് രാഷ്‍ട്രീയം മാറുകയാണ്. കമല്‍ഹാസനും രജനികാന്തുമൊക്കെ രാഷ്‍ട്രീയത്തിലേക്ക് സജീവമായി ഇറങ്ങുകയാണ്.

Advertisements

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇവര്‍ പറയുന്നു. അതേസമയം വിജയ് മുഖ്യമന്ത്രിയായി അഭിനയിക്കുന്നുവെന്നതാണ് തമിഴ് സിനിമ ലോകത്ത് നിന്നുള്ള വാര്‍ത്ത.

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന സിനിമയിലാണ് വിജയ് മുഖ്യമന്ത്രിയാകുന്നത്. സര്‍ക്കാര്‍‌ എന്ന സിനിമ ദിപാവലിക്ക് ആണ് റിലീസ് ആകുക.

സാമൂഹ്യസന്ദേശമുള്ള ഒരു കൊമേഴ്സ്യല്‍ ചിത്രമായിരിക്കും സര്‍ക്കാര്‍‌. വരലക്ഷ്മ‍ിയാണ് പ്രധാന സ്‍ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Advertisement