തെന്നിന്ത്യ മുഴുവന്‍ ആരാധകരുള്ള തെലുങ്ക് താര സുന്ദരിയാണ് രശ്മിക മന്ദാന. മലയാളികളടക്കുള്ള യുവ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ് രശ്മികയെ. തെന്നിന്ത്യന്‍ യുവസൂപ്പര്‍സ്റ്റാറായ തെലുങ്ക് നടന്‍ വിജയ് ദേവരകൊണ്ട നായകനായി അഭിനയിച്ച് മലയാളി യുവാക്കളുടെ മനസ്സില്‍ കയറി കൂടിയ സിനിമയാണ് അര്‍ജുന്‍ റെഡി.
കേരളത്തില്‍ ഒരുപാട് പ്രശംസ നേടിയ അന്യാഭാഷാ ചിത്രങ്ങളില്‍ ഒന്നായിരുന്നു ആ സിനിമ. അതിന് ശേഷം വിജയ് ദേവരകൊണ്ട തന്നെ നായകനായി എത്തി കേരളത്തില്‍ റിലീസ് ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഗീത ഗോവിന്ദം. വിജയ് ദേവരകൊണ്ടയ്ക്ക് കേരളത്തില്‍ ലഭിച്ച അതെ സ്വീകാര്യത അതിലെ നായികയായ രശ്മിക മന്ദാനയ്കും ലഭിച്ചു.
മലയാളികള്‍ക്ക് ഒരുപക്ഷേ രശ്മികയെ കൂടുതല്‍ പരിചിത ആക്കിയത് ഗീതാഗോവിന്ദം ആണെങ്കിലും തെന്നിന്ത്യയില്‍ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് താരം. കിറിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലാണ് രശ്മിക ആദ്യമായി അഭിനയിക്കുന്നത്.
സൗത്ത് ഇന്ത്യയിലെ ക്യൂട്ട്‌നെസ് ക്വീന്‍ എന്നാണ് രശ്മികയെ ആരാധകര്‍ക്ക് ഇടയില്‍ അറിയപ്പെടുന്നത്. ചൈല്‍ഡിഷ് ലുക്കിലുള്ള രശ്മികയുടെ ഫോട്ടോസ് തന്നെയാണ് താരത്തെ ഇത്രയേറെ ആരാധകരുള്ള യുവാ നായികയായി മാറ്റിയത്. ഡിയര്‍ കോമ്രേഡ് എന്ന വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിലും നായികയായി അഭിനയിച്ച രശ്മിക ആയിരുന്നു.
ഗീത ഗോവിന്ദം ഹിറ്റാവുകയും രക്ഷിത് ഷെട്ടിയുമായുള്ള വിവാഹ നിശ്ചയം റദ്ദാക്കുകയും ചെയ്തതോടെ രശ്മികയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന് ആരാധകരും പ്രതീക്ഷിച്ചിരുന്നു. ഇപ്പോഴിതാ ഇരുവരും ഡേറ്റിങിലാണെന്ന സൂചനനല്‍കുന്ന ചിത്രങ്ങള്‍ പുറത്തെത്തിയിരിക്കുകയാണ്.
ഇരുതാരങ്ങളും സ്വന്തം ഇന്‍സ്റ്റാ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ നോക്കിയാണ് ആരാധകര്‍ ഇരുവരും മാലി ദ്വീപില്‍ ഡേറ്റിങ്ങില്‍ ആണെന്ന് കണ്ടെത്തിയിരിക്കുന്നത്.
രണ്ട് ചിത്രങ്ങളും രണ്ടു തിയതികളില്‍ ഉള്ളവയാണ് എങ്കിലും സ്വന്തം ചിത്രത്തോടൊപ്പം വിജയ് കുറിച്ച വാക്കുകളാണ് ആരാധകര്‍ക്ക് സംശയം നല്‍കുന്നത്. ‘എല്ലാ തരം സന്ദര്‍ഭങ്ങളെയും നമ്മള്‍ അനുഭവിച്ച വര്‍ഷം. ചിലപ്പോള്‍ നമ്മള്‍ ഉറക്കെ പൊട്ടിച്ചിരിച്ചു എങ്കില്‍, മറ്റു ചില നേരങ്ങളില്‍ നമ്മള്‍ നിശബ്ദമായി കരഞ്ഞു. ലക്ഷ്യങ്ങള്‍ക്ക് പുറകെ പാഞ്ഞപ്പോള്‍ ചിലതു നേടി, മറ്റു ചിലതു നഷ്ടപ്പെട്ടു. നമ്മള്‍ എല്ലാം ആഘോഷിക്കണം. എന്തെന്നാല്‍ ഇത് ജീവിതമാണ്. ഹാപ്പി ന്യൂ ഇയര്‍.’- എന്നാണ് വിജയ് കുറിച്ചത്.